Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=126.7267 INR  1 EURO=109.9626 INR
ukmalayalampathram.com
Fri 24th Apr 2026
 
 
അസോസിയേഷന്‍
  Add your Comment comment
യു.കെ.കെ.സി.എയുടെ പുതിയ സാരഥികള്‍ ഇന്ന് സ്ഥാനമേല്‍ക്കും
Reporter
എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട യു.കെ.കെ.സി.എ യുടെ പുതിയ സാരഥികള്‍ ഇന്ന് സ്ഥാനമേല്‍ക്കും. വൂള്‍വര്‍ഹാംപ്ടണിലുള്ള യു.കെ.കെ.സി.എ യുടെ ആസ്ഥാനമന്ദിരത്തില്‍ വച്ചാണ് പുതിയ സെന്‍ട്രല്‍ കമ്മറ്റി ഭാരവാഹികള്‍ ചുമതലയേല്‍ക്കുന്നത്.
സമീപ കാല ചരിത്രത്തില്‍ നിന്നും തികച്ചും വ്യത്യസ്തമായി ഏകകണ്ഠമായായിരുന്നു പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ്. ഭാരവാഹികളെ കണ്ടെത്തുന്നതിന് വാശിയേറിയ തെരഞ്ഞെടുപ്പ് നടന്നിരുന്ന സ്ഥാനത്താണ് ഇത്തവണ മല്‍സരം ഇല്ലാതായത്. എല്ലാ സ്ഥാനങ്ങളിലേക്കും ഓരോരുത്തര്‍ മാത്രം പത്രിക നല്‍കിയതിനാല്‍ തെരഞ്ഞെടുപ്പിന്റെ ആവശ്യമേ വന്നില്ല.

ലിവര്‍പൂള്‍ യൂണിറ്റ് അംഗമായ തോമസ് ജോണ്‍ വാരികാട്ടാണ് പുതിയ പ്രസിഡന്റ്. ബര്‍മിങ്ഹാം യൂണിറ്റില്‍ നിന്നുള്ള ജിജി വരിക്കാശേരി സെക്രട്ടറി. മെഡ് വേ യൂണിറ്റ് അംഗമായ മാത്യു പുളിക്കത്തൊട്ടിയാണ് പുതിയ ട്രഷറര്‍. കെറ്ററിങ്ങ് യൂണിറ്റ് അംഗം ബിജി ജോര്‍ജ് മാംക്കൂട്ടത്തില്‍ വൈസ് പ്രസിഡന്റ്, ഈസ്റ്റ് ലണ്ടന്‍ യൂണിറ്റിലെ ലൂബി മാത്യൂസ് വെള്ളാപ്പള്ളി ജോയിന്റ് സെക്രട്ടറി, ലെസ്റ്റര്‍ യൂണിറ്റ് അംഗമായ എബി ജോണ്‍ കുടിലില്‍ ജോയിന്റ് ട്രഷറര്‍.

ലിവര്‍പൂളിലെ പ്രമുഖ മലയാളി സംഘടനയായ ലിംകയുടെയും യു.കെ.കെ.സി ലിവര്‍പൂള്‍ യൂണിറ്റിന്റെയും പ്രസിഡന്റായി പ്രവര്‍ത്തിച്ച സംഘാടക മികവുമായിട്ടാണ് തോമസ് ജോണ്‍ വാരിക്കാട്ട് ഇത്തവണ പ്രസിഡന്റ് പദവിയിലെത്തുന്നത്. ലിവര്‍പൂളിലെ ആത്മീയ -സാംസ്‌കാരിക മേഖലകളിലെ നിറ സാന്നിധ്യമാണ് തോമസ്. പ്രസിഡന്റ് പദവിയിലേക്ക് എത്തുന്ന അദ്ദേഹത്തിന്റെ സാരഥ്യം സംഘടനക്ക് മുതല്‍ക്കൂട്ടാകും. കോട്ടയം കാരിത്താസ് സെന്റ് തോമസ് പള്ളി ഇടവകാംഗമാണ് തോമസ്.

മോനിപ്പള്ളി ഇടവകാംഗമായ ജിജി വരിക്കശേരി, പരേതനായ വരിക്കാശ്ശേരില്‍ ചുമ്മാ റിന്റെയും ഏലിക്കുട്ടി ചുമ്മാറിന്റെയും മകനാണ്. മിനി ജിജിയാണ് ഭാര്യ. സ്റ്റീവന്‍ ജിജി (17) ക്രിസ് ജിജി (14) എന്നിവര്‍ മക്കളാണ്. യു.കെ.കെ.സി.എ ബര്‍മിംഗ് ഹാം, യൂണിറ്റിന്റെയും ഗ്ലോബല്‍ മലയാളി അസ്സോസിയേഷന്റെയും മോനിപ്പള്ളി സംഗമത്തിന്റെയും സെക്രട്ടറി, പ്രസിഡന്റ് സ്ഥാനങ്ങള്‍ പദവികളില്‍ ഇരുന്ന അനുഭവ സമ്പത്തുമായാണ് ജിജി യു.കെ.കെ.സി.എ യുടെ സെക്രട്ടറിയായി എത്തുന്നത്. മികച്ച സംഘാടകനായാണ് ജിജി അറിയപ്പെടുന്നത്.

യു.കെ.കെ.സി.എ മെഡ്വേ യൂണിറ്റ് അംഗമായ മാത്യു പുളിക്കത്തൊട്ടിയില്‍ മെഡ്വേ യൂണിറ്റ് സെക്രട്ടറി, പ്രസിഡന്റ് കെന്റ് റീജിയണ്‍ കോര്‍ഡിനേറ്റര്‍ റീജിയന്‍ പ്രസിഡന്റ് എന്നീ നിലകളിലും യു.കെ.കെ.സി.എ യുടെ റീജിയണ്‍ പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കഴിഞ്ഞ പത്തു വര്‍ഷങ്ങളായി മെഡ് വേയിലെ മലയാളി അസ്സോസിയേഷന്റെ സെക്രട്ടറിയായി പ്രവര്‍ത്തിയ്ക്കുന്നു. തുടര്‍ച്ചയായി ഏഴു വര്‍ഷം വേദപാഠ ത്തിന്റെ ഹെഡ്മാസ്റ്ററായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
പേരൂര്‍ സെന്റ് സെബാസ്റ്റിയന്‍സ് പള്ളി ഇടവകാംഗം. ജിന്‍സ് മാത്യു ഭാര്യയും ജിറ്റോ മാത്യു മാനസ്സ് മാത്യു എന്നിവര്‍ മക്കളുമാണ്.


യു കെ കെ സി എ വൈസ് പ്രസിഡന്റ് ബിജി ജോര്‍ജ് മാംക്കൂട്ടത്തില്‍ റിട്ടയേര്‍ഡ് അധ്യാപകന്‍ ജോര്‍ജ് ജോസഫിന്റെയും, അദ്ധ്യാപികയായിരുന്ന ത്രേസ്യാമ്മ ജോര്‍ജിനെയും മകനും, അരീക്കര സെന്റ് റോക്കീസ് പള്ളി ഇടവകാംഗവുമാണ്.ഭാര്യ ശ്രീമതി ഷീബ ജോസ്. മക്കള്‍ ക്രിസ്റ്റീന ബിജി, ജോര്‍ജ് ബിജി, ജോസ് ബിജി.
കഴിഞ്ഞ 16 വര്‍ഷമായി യുകെയില്‍ സ്ഥിര താമസവും യുകെകെസിഎ കേറ്ററിങ് യൂണിറ്റില്‍ കഴിഞ്ഞ 14 വര്‍ഷമായി അംഗവും, വിവിധ കാലയളവിലായി മൂന്നു പ്രാവശ്യം കേറ്ററിംഗ് കനാനായ കാത്തലിക് അസോസിയേഷന്‍ പ്രസിഡന്റ് ആയി പ്രവര്‍ത്തന പരിചയവും. അതുപോലെതന്നെ കേറ്ററിംഗ് മലയാളി വെല്‍ഫയര്‍ അസോസിയേഷന്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
UKKCA ജോയന്റ് സെക്രട്ടറിയായി തെരെഞ്ഞെടുക്കപ്പെട്ട ലൂബി മാത്യൂസ് വെള്ളാപ്പള്ളി പിറവം (തീ ഹോളി കിംഗ്‌സ് പള്ളി ഇടവകാംഗവും റിട്ടയേര്‍ഡ് സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ ബാങ്ക് ഓഫീസറായ VM മാത്യൂസ് വെള്ളാപ്പള്ളിയുടെയും ലൂസി മാത്യൂസിന്റെയും മകനുമാണ്. സോണിയ തോമസ് ഭാര്യയും സ്റ്റീവ് ലൂബി സാമന്ത ലൂബി എന്നിവര്‍ മക്കളുമാണ്.കഴിഞ്ഞ 15 വര്‍ഷമായി ഫിസിയോ തെറാപ്പിസ്റ്റായി സ്വകാര്യ മേഖലയിലും സര്‍ക്കാര്‍ 1 മേഖലയിലും ജോലി ചെയ്ത 'ലൂമ്പി ഇപ്പോള്‍ ലണ്ടന്‍ ക്യൂന്‍സ് ഹോസ്പിറ്റലില്‍ സീനിയര്‍ ഫിസിയോ തെറാപ്പിസ്റ്റായി സേവനമനുഷ്ഠിയ്ക്കുന്നു.

പുതിയ ജോയിന്റ് സെക്രട്ടറി എബി ജോണ്‍ കുടിലില്‍ പരേതരായ കുടിലില്‍ കെ.എം ജോണിന്റേയും പെണ്ണമ്മ ജോണിന്റേയും മകനും, പിറവം വിശുദ്ധ രാജാക്കന്മാരുടെ ഫൊറോന പള്ളി ഇടവകാംഗവുമാണ്.ഭാര്യ: സോണി ജോര്‍ജ്ജ്.
മക്കള്‍: ഗ്രെറ്റാ എബി .അലീറ്റ എബി, ജോനാഥന്‍ എബി.ലെസ്റ്റര്‍ കാത്തലിക് അസോസിയേഷന്റേയും/ലെസ്റ്റര്‍ കേരള കമ്യൂണിറ്റിയുടേയും/ലെസ്റ്റര്‍ ക്‌നാനായ കാത്തലിക് അസോസിയേഷന്റേയും പിറവം പ്രവാസി സംഗമത്തിന്റേയും സ്ഥാപകരില്‍ ഒരാള്‍..ലെസ്റ്റര്‍ കാത്തലിക് അസോസിയേഷന്റെ പ്രഥമ ട്രസ്റ്റിയും, കമ്മറ്റി അംഗവും,ലെസ്റ്റര്‍ കേരള കമ്യൂണിറ്റി(LKC) യുടെ ആദ്യ ജോയിന്റ് സെക്രട്ടറി, കഴിഞ്ഞ വര്‍ഷത്തെ വൈസ് പ്രസിഡന്റ്, ലെസ്റ്റര്‍ ക്‌നാനായ കാത്തലിക് അസോസിയേഷന്റെ(LKCA) ആദ്യ വൈസ് പ്രസിഡന്റ് എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.
 
Other News in this category

 
 




 
Close Window