Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.3326 INR  1 EURO=110.7542 INR
ukmalayalampathram.com
Wed 16th Sep 2026
 
 
അസോസിയേഷന്‍
  Add your Comment comment
ഒരു വൈദികന്‍, എട്ടു വയസ്സുകാരന്‍, മറ്റു മൂന്നു പേര്‍: വിദേശത്ത് ഇന്നു കൊറോണ ബാധിച്ച് മരിച്ചത് അഞ്ചു മലയാളികള്‍
Reporter
വിദേശത്ത് കൊവിഡ് ബാധിച്ച് ഇന്ന് അഞ്ച് മലയാളികള്‍ മരിച്ചു. വൈദികനും എട്ടുവയസുകാരനും അടക്കം മൂന്ന് പേരാണ് അമേരിക്കയില്‍ മരിച്ചത്. രണ്ട് പേര്‍ യുഎഇയിലും മരിച്ചു.

കൊട്ടാരക്കര സ്വദേശി ഫാദര്‍ എം ജോണാണ് അമേരിക്കയിലെ ഫിലാഡല്‍ഫിയയില്‍ മരിച്ചത്. കൊല്ലം കുണ്ടറ സ്വദേശി ഗീവര്‍ഗീസ് പണിക്കരും (64) ഫിലാഡല്‍ഫിയയിലാണ് മരിച്ചത്. കോട്ടയം സൗത്ത് പാമ്പാടി സ്വദേശി അദ്വൈത് ന്യൂയോര്‍ക്കിലാണ് കൊവിഡ് ബാധിച്ച് മരിച്ചത്. എട്ട് വയസ്സായിരുന്നു. ന്യൂയോര്‍ക്കില്‍ നഴ്‌സുമാരായി ജോലി ചെയ്തിരുന്ന ദീപയുടെയും സുനീഷ് സുകുമാരന്റെയും മകനാണ് അദ്വൈത്.

ദീപയ്ക്കും സുനീഷിനും ജോലി ചെയ്യുന്നതിനിടെ കൊവിഡ് ബാധിച്ചിരുന്നെങ്കിലും പിന്നീട് ചികിത്സിച്ച് ഭേദമായിരുന്നു. ഇവരില്‍ നിന്നാകാം കുട്ടിയ്ക്കും രോഗം പകര്‍ന്നതെന്നാണ് സൂചന. കുട്ടിയുടെ രോഗം ഗുരുതരമായതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. എട്ട് വയസ്സുകാരനായ അദ്വൈത് രണ്ടാം ക്ലാസിലാണ് പഠിച്ചിരുന്നത്. ഒരു സഹോദരനുണ്ട്. അര്‍ജുന്‍.

യുഎഇയിലെ റാസല്‍ഖൈമയില്‍ ചാവക്കാട് എടക്കഴിയൂര്‍ നാലാംകല്ല് സ്വദേശി മുഹമ്മദ് ഹനീഫ (63) യും അബുദാബിയില്‍ പത്തനംതിട്ട നെല്ലിക്കാല സ്വദേശി റോഷന്‍ കുട്ടി (48) യും മരിച്ചു. കഴിഞ്ഞ പതിനൊന്ന് ദിവസമായി അബുദാബിയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു റോഷന്‍ കുട്ടി. ഇന്ന് രാവിലെയാണ് മരണവാര്‍ത്ത വീട്ടില്‍ അറിയിച്ചത്. ഇതോടെ ഗള്‍ഫില്‍ മരിച്ച മലയാളികളുടെ എണ്ണം 39 ആയി
 
Other News in this category

 
 




 
Close Window