Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.3326 INR  1 EURO=110.7542 INR
ukmalayalampathram.com
Wed 16th Sep 2026
 
 
അസോസിയേഷന്‍
  Add your Comment comment
50 ലൈവ് ദിനങ്ങള്‍, 75 ലൈവ് പരിപാടികള്‍ കലാഭവന്‍ ലണ്ടന്റെ 'വീ ഷാല്‍ ഓവര്‍ കം' ചരിത്രത്തിലേക്ക്
Reporter
ലോക്ക് ഡൗണ്‍ കാലത്ത് ആളുകളുടെ മാനസീക സമ്മര്‍ദ്ദം കുറക്കുക എന്ന ലക്ഷ്യത്തോടെ കലാഭവന്‍ ലണ്ടന്‍ യുകെയില്‍ ആരംഭം കുറിച്ച WE SHALL OVERCOME എന്ന ഫേസ്ബുക് ലൈവ് പരിപാടി ചരിത്രം സൃഷ്ടിച്ചു അമ്പതാം ദിവസത്തില്‍ . കഴിഞ്ഞ അമ്പതു ദിവസങ്ങളില്‍ എഴുപത്തി അഞ്ചിലധികം ലൈവ് പരിപാടികളില്‍ ലോകത്തെമ്പാടുമുള്ള നൂറിലധികം ഗായകരും കലാകാരന്മാരുമാണ് രംഗത്ത് വന്നത്.

ഇന്ന് (ബുധനാഴ്ച) അമ്പതാം ദിവസത്തെ ലൈവ് അവതരിപ്പിക്കുന്നത് പ്രശസ്ത മലയാള തമിഴ് ഹിന്ദി പിന്നണി ഗായകനും കമ്പോസറുമായ രാജേഷ് വിജയ് ആണ്, സ്വപ്നക്കൂട് എന്ന മലയാള സൂപ്പര്ഹിറ്റ് സിനിമയിലെ 'കറുപ്പിനഴക് ' എന്ന ഗാനം ആലപിച്ചിരിക്കുന്നത് രാജേഷ് വിജയ് യാണ്.

വിവിധ ഭക്ഷകളിലായി ഇരുപതിലധികം സിനിമകളില്‍ ഗാനങ്ങള്‍ ആലപിച്ചിട്ടുള്ള രാജേഷ് വിജയ് ലോകത്തെമ്പാടുമായി രണ്ടായിരത്തിലധികം സ്റ്റേജ് ഷോകള്‍ അവതരിപ്പിച്ചിട്ടുണ്ട്.

രണ്ടു തവണ ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ് ഉള്‍പ്പെടെ നിരവധി അംഗീകാരങ്ങള്‍ നേടിയ രാജേഷ് വിജയ് തിരുവനന്തുപുരം സ്വദേശിയും ചെന്നൈയില്‍ സ്ഥിരതാമസവുമാണ്.

രാജേഷ് വിജയ് യോടൊപ്പം ഗായികയായ ഭാര്യ പ്രീയ രാജേഷും, പാശ്ചാത്യ സംഗീതത്തില്‍ പ്രാവീണ്യം നേടിയ മകള്‍ ചന്ദന രാജേഷും ഒപ്പം ചേരുന്നു.

ഇന്ന് യുകെ സമയം വൈകുന്നേരം അഞ്ചുമണിക്ക് (ഇന്ത്യന്‍ സമയം 9 : 30 പിഎം ) രാജേഷ് വിജയ് യും കുടുംബവും ഒരുക്കുന്ന മ്യൂസിക്കല്‍ ലൈവിനായി താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.....
 
Other News in this category

 
 




 
Close Window