Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.3326 INR  1 EURO=110.7542 INR
ukmalayalampathram.com
Wed 16th Sep 2026
 
 
അസോസിയേഷന്‍
  Add your Comment comment
യു കെ ക്‌നാനായ മാട്രിമോണിയല്‍ പുത്തന്‍ ചുവടുവയ്പ്പുമായി യുകെകെസിഎ
മാത്യു ജേക്കബ്ബ് പുളിക്കത്തൊട്ടില്‍
ക്‌നാനായ സമുദായത്തിന്റെ മുഖമുദ്രയായ സ്വവംശ വിവാഹങ്ങള്‍ക്ക് കരുത്തേകാനായി യുകെയിലെ ക്‌നാനായക്കാരുടെ സംഘടനയായ യുകെകെസിഎ ക്‌നാനായ മാട്രിമോണിയലിന് തുടക്കം കുറിയ്ക്കുന്നു. ക്‌നാനായ യുവതീയുവാക്കള്‍ക്ക് വളരെ എളുപ്പത്തിലും വേഗതയിലും അനുയോജ്യരായ വധൂവരന്‍മാരെ കണ്ടെത്താന്‍ സഹായിക്കുക എന്നതാണ് ഈ ഉദ്യമത്തിന്റെ ലക്ഷ്യം. കുടിയേറ്റത്തിന്റെ കുലപതിയായ ക്‌നായിത്തോമായുടെ മക്കള്‍ അസംഖ്യം ലോകരാജ്യങ്ങളില്‍ വിജയക്കൊടി പാറിച്ചപ്പോഴും അവരെ തനിമയില്‍ പുലരുന്ന ഒരു ജനതയായി എന്നും വേറിട്ട് നിര്‍ത്തിയത് സ്വവംശ വിവാഹ നിഷ്ഠയാണ്. സ്വവംശ വിവാഹ നിഷ്ഠ ക്‌നാനായ സമുദായത്തിന്റെ തായ് വേരാണെന്നും തലമുറകളായി കൈമാറി വരുന്ന പാരമ്പര്യങ്ങളും ആചാരങ്ങളും അന്യം നില്‍ക്കാതെ കാക്കേണ്ടത് ഓരോ സമുദായാംഗത്തിന്റെയും കടമയാണെന്നതും യുകെകെസിഎ സെന്‍ട്രല്‍ കമ്മറ്റിയുടെ ഈ പുതിയ കാല്‍വയ്പ്പിന് ചാരുതയേകുന്നു.

യുകെയിലെ മാത്രമല്ല, ലോകമെമ്പാടുമുള്ള ക്‌നാനായ വിവാഹങ്ങള്‍ക്ക് സഹായകരമാകുന്ന രീതിയിലാണ് യുകെക്‌നാനായ മാട്രിമോണിയല്‍ പിറവിയെടുക്കുന്നത്. 2020 ജൂലൈ നാലാം തിയതി ശനിയാഴ്ച യുകെ ക്‌നാനായ മാട്രിമോണിയല്‍ ഔദ്യോഗികമായി ആഗോള ക്‌നാനായ ജനതയ്ക്കായി സമര്‍പ്പിക്കും .
 
Other News in this category

 
 




 
Close Window