Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.6344 INR  1 EURO=110.9016 INR
ukmalayalampathram.com
Wed 26th Aug 2026
 
 
അസോസിയേഷന്‍
  Add your Comment comment
WE SHALL OVERCOME സ്വാതന്ത്ര്യ ദിന ആഘോഷ പരിപാടി 'ഭാരതീയം'
Reporter
ഇന്ത്യയുടെ എഴുപത്തിനാലാം സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് കൊച്ചിന്‍ കലാഭവന്‍ ലണ്ടന്റെ WE SHALL OVERCOME ക്യാമ്പയിന്‍ യുകെയിലെ പ്രതിഭാ ധനരായ കലാകാരന്മാരെ അണിനിരത്തികൊണ്ട് വളരെവെത്യസ്തമായ ഒരു ആഘോഷ പരിപാടിയാണ് സംഘടിപ്പിക്കുന്നത് . ആഗസ്‌റ് പതിനഞ്ചാം തിയതി ഉച്ചകഴിഞ്ഞ് രണ്ടുമണിമുതല്‍ WE SHALL OVERCOME ഫേസ്ബുക് പേജില്‍ ലൈവ് ആയി 'ഭാരതീയം' എന്ന സ്വാതന്ത്ര്യദിന വിശേഷാല്‍ പരിപാടി അരങ്ങേറും .

സ്വതന്ത്ര ഇന്ത്യയ്ക്കും സ്വാതന്ത്ര്യ സമര സേനാനികള്‍ക്കും ജനങ്ങള്‍ക്കും അഭിവാദനങ്ങള്‍ അര്‍പ്പിച്ചുകൊണ്ടുള്ള ഒരു സംഗീത നൃത്ത പരിപാടിയായിരിക്കും അതില്‍ പ്രധാനം. യുകെയിലെ അറിയപ്പെടുന്ന ഗായകരും കലാകാരന്മാരും അതില്‍ പങ്കുചേരും. യുകെയില്‍ സാംസ്‌കാരിക, സംഘടനാ രംഗത്ത് നിറഞ്ഞു നില്‍ക്കുന്ന പ്രമുഖര്‍ പരിപാടിയില്‍ പങ്കെടുത്തു സംസാരിക്കും.

യുകെയില്‍ കലാ സാംസ്‌ക്കാരിക രംഗങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്ന രാജേഷ് രാമന്‍ , ലക്ഷ്മി രാജേഷ്, ഹരികുമാര്‍ ജിയാ ഹരികുമാര്‍, അജിത് പാലിയത്ത്, ആനി പാലിയത്ത്, മനോജ് നായര്‍ ഇപ്‌സ്വിച്ച്, ശ്രീകാന്ത്‌നമ്പൂതിരി, ആദിത്യ ശ്രീകാന്ത്, മിഥുന്‍ മോഹന്‍, അക്ഷരാ മിഥുന്‍, മനോജ് നായര്‍ നോട്ടിങ്ഹാം, ഡെന്നാജോമോന്‍, ടെസ്സാ ജോണ്‍. ദൃഷ്ടി പ്രവീണ്‍, സത്യനാരായന്‍, ജിഷ സത്യനാരായണ്‍, വിനു ജോസഫ്, അശോക്‌ഗോവിന്ദന്‍, രശ്മി പ്രകാശ്, ബ്രീസ് ജോര്‍ജ്, സതീഷ് സുന്ദരേശന്‍ , നിഷാ സതീഷ് , ഷിക്ക സതീഷ്, എബിസെബാസ്റ്റ്യന്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുക്കും , ലണ്ടനിലെ ഹൈ കമ്മീഷന്‍ ഓഫ് ഇന്ത്യയുടെ ഫസ്റ്റ്മിനിസ്റ്റര്‍ ഓഫ് കോര്‍ഡിനേഷന്‍ മന്‍മീത് സിംഗ് നാരംഗ് മുഖ്യാഥിയായി പങ്കെടുക്കും. ദീപ നായര്‍ ആണ്'ഭാരതീയം' കോര്‍ഡിനേറ്റ് അവതരിപ്പിക്കുന്നത് .
 
Other News in this category

 
 




 
Close Window