Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=126.7267 INR  1 EURO=109.9626 INR
ukmalayalampathram.com
Fri 24th Apr 2026
 
 
അസോസിയേഷന്‍
  Add your Comment comment
യുകെ മലയാളികള്‍ക്ക് അഭിമാനമായി 'തണ്ണിമത്തന്‍ ' വെബ് സീരിയസ് പുറത്തിറങ്ങി
Reporter
ഇംഗ്‌ളണ്ടിലെ മലയാളികളുടെ ഇടയില്‍ മുഴുവനും ചര്‍ച്ചാവിഷയമായി 'തണ്ണിമത്തന്‍ ' വെബ്‌സീരിയസിലെ ആദ്യത്തെ എപ്പിസോഡ് ക്രിസ്മസിന് പുറത്തിറങ്ങി. ഹെറിഫോര്‍ഡിലെ ഒരു പറ്റം മലയാളികളുടെ അഭിനയമോഹമാണ് ഇതിലൂടെ പൂവണിഞ്ഞത്.

ഇതിന്റെ ഏറ്റവും വലിയ പ്രേത്യേകത അരങ്ങത്തും അണിയറയിലും പ്രവര്‍ത്തിച്ചവര്‍ എല്ലാവരും തന്നെ എന്‍എച്ച് എസ് , നഴ്‌സിങ് ഫീല്‍ഡിലുള്ള പുതുമുഖങ്ങളുമാണ്.

ഈ ലോക്ക്‌ഡൌണ്‍ കാലത്ത് തങ്ങളുടെതായ പരിധിയില്‍ നിന്നു കൊണ്ട് നിയമങ്ങള്‍ എല്ലാം പാലിച്ച് കഠിനപ്രയത്‌നം ചെയ്യ്താണ് അവര്‍ ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയത്.

ഇവിടുത്തെ മലയാളികള്‍ക്കിടയില്‍ സംഭവിച്ചിട്ടുള്ളതും സംഭവിക്കാവുന്നതുമായ നിയമ ലംഘനത്തിലെയ്ക്കും അതിന്റെ പ്രത്യാഘാതത്തിലെയ്ക്കും ഉള്ള ഒരു എത്തിനോട്ടമാണ് ആദ്യ എപ്പിസോഡ് .
 
Other News in this category

 
 




 
Close Window