Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.3326 INR  1 EURO=110.7542 INR
ukmalayalampathram.com
Wed 16th Sep 2026
 
 
അസോസിയേഷന്‍
  Add your Comment comment
ഇടതുമുന്നണി യുകെ ക്യാമ്പയിന്‍ കമ്മിറ്റി ഉല്‍ഘാടനം എംവി ഗോവിന്ദന്‍ മാസ്റ്റര്‍ നിര്‍വഹിക്കും, റോഷി അഗസ്റ്റിന്‍ എം എല്‍എ മുഖ്യാതിഥി
Reporter

നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ വിജയം ഉറപ്പിക്കാനുള്ള പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് യുകെയിലെ പ്രവര്‍ത്തകര്‍ സജ്ജരാകുന്നു. ഏപ്രിലില്‍ നടക്കുന്ന തിരഞ്ഞെടുപ്പിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നയിക്കാനുള്ള എല്‍ഡിഎഫ് ക്യാമ്പയിന്‍ കമ്മിറ്റിയുടെ ഉദ്ഘാടനം നാളെ (ശനിയാഴ്ച) 2:30 PM (GMT)ന് (ഇന്‍ഡ്യന്‍ സമയം രാത്രി 8 PM) യുകെയിലെ ഇടതുപക്ഷ പ്രവര്‍ത്തകര്‍ പങ്കെടുക്കുന്ന കണ്‍വെന്‍ഷനില്‍ സിപിഐ(എം) കേന്ദ്രകമ്മിറ്റി അംഗം സ. എംവി ഗോവിന്ദന്‍മാസ്റ്റര്‍ ഉല്‍ഘാടനം നിര്‍വഹിക്കും. യോഗത്തില്‍ കേരള കോണ്‍ഗ്രസ് (എം) നേതാവ് റോഷി അഗസ്റ്റിന്‍ MLA, AIC സെക്രട്ടറി സ.ഹര്‍സെവ് ബെയ്ന്‍സ് എന്നിവരും പങ്കെടുത്ത് സംസാരിക്കും. LDF UK കണ്‍വീനര്‍ രാജേഷ് കൃഷ്ണ അധ്യക്ഷത വഹിക്കും. സിപിഐ(എം) യുകെ ഘടകമായ AIC UK ആണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്നത്. സിപിഐ, പ്രവാസി കേരളാകോണ്‍ഗ്രസ് (എം), ഇന്ത്യന്‍ വര്‍ക്കേഴ്‌സ് അസോസിയേഷന്‍, (IWA) യുകെയിലെ വര്‍ഗ്ഗ ബഹുജന കലാസാംസ്‌കാരിക സംഘടനകള്‍ പ്രവാസി രാഷ്ട്രീയ സംഘടനകള്‍ എന്നിവ ഉള്‍പ്പെടുന്നതാണ് LDF UK ക്യാമ്പയിന്‍ കമ്മിറ്റി. യോഗത്തില്‍ പങ്കെടുക്കാവാനും കേരളത്തിലെ ഇടതുപക്ഷജനാധിപത്യമുന്നണി സര്‍ക്കാരിന്റെ തുടര്‍ഭരണം ഉറപ്പാക്കുവാനുള്ള പ്രവര്‍ത്തനങ്ങളില്‍ അണിചേരുവാനും എല്ലാ പ്രവാസി സുഹൃത്തുക്കളും മുന്നിട്ടിറങ്ങണം എന്ന് AIC സെക്രട്ടറി സ.ഹര്‍സെവ് ബെയ്ന്‍സ്, LDF (UK) ക്യാമ്പയിന്‍ കമ്മിറ്റി കണ്‍വീനര്‍ സ.രാജേഷ് കൃഷ്ണഎന്നിവര്‍ അഭ്യര്‍ത്ഥിച്ചു. Zoom ഓണ്‍ലൈന്‍ മീറ്റിംഗ് പ്ലാറ്റഫോമില്‍ നടക്കുന്ന കണ്‍വെന്‍ഷന്‍ AIC ഫേസ്ബുക് പേജിലൂടെ (www.facebook.com/CPIMAIC) ലൈവായി വീക്ഷിക്കാവുന്നതാണ്.

 
Other News in this category

 
 




 
Close Window