|
ഇംഗ്ലണ്ടിലെ ചെസ്റ്റര്‍ ഇമ്മാനുവേല്‍ തിയോളജിക്കല്‍ കോളജിന്റെ വൈസ് ഡീന്‍ ആയി മലയാളി വൈദികന്‍ നിയമിതനായി. തൊടുപുഴ പന്നിമ്മറ്റം സ്വദേശി ഷെമില്‍ മാത്യുവാണ് വൈസ് ഡീന്‍ സ്ഥാനത്തേക്ക് എത്തിയത്. ഈ സ്ഥാപനത്തിന്റെ ചരിത്രത്തില്‍ തന്നെ ആദ്യമായിട്ടായിരിക്കും ഒരു മലയാളി വൈദികന്‍ ഈ സ്ഥാനത്തേക്ക് എത്തുന്നത്.
രാജ്യത്തെ ഉത്തര-പശ്ചിമ മേഖലയിലെ ആറു മഹായിടവകളുടെ സംയുക്ത ചുമതലയിലുള്ള ഈ സ്ഥാപനം, പട്ടത്വ-ആത്മായ ശുശ്രൂഷകള്‍ക്കുള്ള പഠന-പരിശീലന വേദിയാണ്. സിഎംഎസ് കോളജിലെ ബിരുദപഠനത്തിനു ശേഷം ഇംഗ്ലണ്ടില്‍ വേദശാസ്ത്രപഠനം പൂര്‍ത്തിയാക്കുകയും ചര്‍ച്ച് മിഷന്‍ സൊസൈറ്റിയില്‍ പ്രവര്‍ത്തിക്കുകയും ചെയ്തു. ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിന്റെ പട്ടക്കാരനായി 2014 ല്‍നിയ മിതനായി. വേദശാസ്ത്ര അധ്യാപകന്‍, ചാപ്ലൈന്‍ എന്നീ ചുമതലകളില്‍ പ്രവര്‍ത്തിച്ചുവരവെയാണ് പുതിയ പദവിയിലേയ്ക്കും എത്തുന്നത്.
സിഎസ്ഐ സഭാംഗമായ റവ. ഷെമില്‍ പന്നിമറ്റം മലേല്‍ പുത്തന്‍പുരയ്ക്കല്‍ പ്രഫ. പി എം മാത്യു-സാറാമ്മ ദമ്പതികളുടെ മകനാണ്. റവ. ബെക്കി മാത്യു ആണു ഭാര്യ. തോമസ്, കാതറീന്‍ എന്നിവര്‍ മക്കളാണ്. |