Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.6344 INR  1 EURO=110.9016 INR
ukmalayalampathram.com
Wed 26th Aug 2026
 
 
അസോസിയേഷന്‍
  Add your Comment comment
വേള്‍ഡ് മലയാളി കൗണ്‍സില്‍ യുകെ ഒരുക്കുന്ന 'മെന്റല്‍ ഹെല്‍ത്ത് ആന്റ് വെല്‍ബിയിങ്ങ് 'ക്ലാസ്സ് ജൂലൈ 6ന്; നയിക്കുന്നത് ഡോ : വത്സരാജ് മേനോന്‍
Reporter
വേള്‍ഡ് മലയാളി കൗണ്‍സില്‍ യുകെ ഒരുക്കുന്ന 'മെന്റല്‍ ഹെല്‍ത്ത് അന്റ് വെല്‍ബിയിങ്ങ് 'ക്ലാസ്സ് ജൂലൈ 6ന് വൈകുന്നേരം 6മണിക്ക് സൂം പ്ലാറ്റ്ഫോമിലൂടെ. ലണ്ടനിലെ പ്രമുഖ സൈകൃാര്‍ട്ടിസ്റ്റ് കണ്‍സല്‍ടെന്റായി ജോലി ചെയ്യുന്ന ഡോ : വത്സരാജ് മേനോന്‍ ആണ് ക്ലാസ്സ് നയിക്കുന്നത്. ഈ പ്രോഗ്രാമിലേക്ക് എല്ലാവരെയും വേള്‍ഡ് മലയാളി കൌണ്‍സില്‍ ഭാരവാഹികള്‍ ഹാര്‍ത്ഥമായി സ്വാഗതം ചെയ്യുന്നു.

വേള്‍ഡ് മലയാളി കൗണ്‍സില്‍ യുകെ ഈസ്റ്റ് ഇംഗ്ലണ്ട് റീജിയന്‍ ഭാരവാഹി സോണി ജോര്‍ജ് ആണ് പരിപാടിക്കു നേതൃത്വം കൊടുക്കുന്നത്.

കഴിഞ്ഞ മാസം നടത്തിയ 'കലാസന്ധ്യ 'പങ്ക്ടുത്തു വിജയിപ്പിച്ച എല്ലാവര്‍ക്കും, പ്രത്യകിച്ച് ലണ്ടന്‍ റീജിയന്‍ ഭാരവാഹികളായ ഷാഫി ഷംസുദ്ധിന്‍ ടീമംഗങ്ങളായ ബോബി, ഡാനിഷൃസ്, മിഥുന്‍, ഗ്ലോബിറ്റ് എന്നിവര്‍ക്കു ഡബ്ലിയു എം സി യുകെ പ്രസിഡന്റ് സൈബിന്‍ പാലാട്ടി സ്വാഗതം ആശംസിക്കുകയും, ചെയര്‍മാന്‍ ഡോ :ജിമ്മി ലോനപ്പന്‍ മൊയ്ലന്‍ നന്ദി പറയുകയും ചെയ്തു. ജനറല്‍ സെക്രട്ടറി ജിമ്മി ഡേവിഡ് സൂം മീറ്റിംഗ് കോ ഓര്‍ഡിനേറ്റ് ചെയ്തു.

ഈ പ്രസ്ഥാനത്തില്‍ പങ്കാളികളാകാനും, കൂടുതല്‍ വിവരങ്ങള്‍ക്കു www.wmcuk.org അല്ലെങ്കില്‍ ഭാരവാഹികളുമായി ബന്ധപ്പെടെണെമെന്നു താല്‍പ്പര്യപ്പെടുന്നു.

ചെയര്‍മാന്‍ ഡോ : ജിമ്മി ലോനപ്പന്‍ മൊയ്ലെന്‍- 07470605755.

പ്രസിഡന്റ് സൈബിന്‍ പാലാട്ടി- 07411615189.

ജനറല്‍ സെക്രട്ടറി ജിമ്മി ഡേവിഡ്- 07886308162.


'മെന്റല്‍ ഹെല്‍ത്ത് ആന്റ് വെല്‍ബിയിങ്ങ് ' പ്രോഗ്രാമില്‍ പങ്കിടു ക്കാന്‍ താഴെ കൊടുത്തിരിക്കുന്ന ലിങ്കില്‍ അന്നേരം ക്ലിക്ക് ചെയ്യുക.

06/07/2021, 6 pm UK time,
 
Other News in this category

 
 




 
Close Window