Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.0012 INR  1 EURO=107.3077 INR
ukmalayalampathram.com
Fri 03rd Apr 2026
 
 
അസോസിയേഷന്‍
  Add your Comment comment
വേള്‍ഡ് മലയാളി കൗണ്‍സില്‍ യുകെ ഒരുക്കുന്ന 'ഫിനാന്‍ഷ്യല്‍ ഫ്രീഡം ' സെമിനാര്‍ 6ന്
ജിയോ ജോസഫ്
വേള്‍ഡ് മലയാളി കൌണ്‍സില്‍ യുകെ ഒരുക്കുന്ന 'ഫിനാന്‍ഷ്യല്‍ ഫ്രീഡം' സെമിനാര്‍ ഓഗസ്റ്റ് 6ന് വൈകുന്നേരം 6മണിക്ക് സൂം പ്ലാറ്റ്‌ഫോമില്‍. യുകെ യിലെ ഫിനാന്‍ഷ്യല്‍ മേഖലയില്‍ നിരവതി വര്‍ഷത്തെ പരിചയമുള്ള ബ്രിസ്റ്റോളില്‍ താമസിക്കുന്ന പ്രസാദ് ജോണ്‍ നയിക്കുന്നത്. ഈ പ്രോഗ്രാമിലേക്ക് എല്ലാവരെയും ഡബ്ലി യു എം സി ഭാരവാഹികള്‍ ഹാര്‍ത്ഥമായി സ്വാഗതം ചെയ്യുന്നു.

വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ വെസ്റ്റ് മിഡ്‌ലാന്‍ഡ് റീജിയനും, സ്‌പോര്‍ട്‌സ് ഫോറവും, ചാരിറ്റി ഫോറവും ജൂലൈ മാസം നിലവില്‍ വന്നു.

ജൂലൈ മാസം നടന്ന 'ഹെല്‍ത്ത് അന്റ് വെല്‍ബെയിങ് ' സെമിനാര്‍ നിരവതി മലയാളികളുടെ അഭ്യര്‍ത്ഥന മാനിച്ചു നടത്തുകയുണ്ടായി. ഈ പ്രോഗ്രാം വന്‍ വിജയമാക്കിയ എല്ലാവര്‍ക്കും പ്രസിഡന്റ് സൈബിന്‍ പാലാട്ടി സ്വാഗതം ആശംസിക്കുകയും,ജനറല്‍ സെക്രട്ടറി ജിമ്മി ഡേവിഡ് കോര്‍ഡിനേറ്റ് ചെയ്യുകയും, ചെയര്‍മാന്‍ ഡോ :ജിമ്മി ലോനപ്പന്‍ മൊയ്‌ലാന്‍ നന്ദി പറഞ്ഞു. ഗ്ലോബല്‍ പ്രസിഡന്റ് ഗോപാലപിള്ള, യൂറോപ്പ് പ്രസിഡന്റ് ജോളി എം പടയാട്ടില്‍ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു.

ഈ പ്രോഗ്രാം യൂട്യൂബില്‍ അപ്‌ലോഡ് ചെയ്തു കാണാവുന്നതാണ്.
https://youtube.be/rJyjAN7YG7c


കൂടുതല്‍ വിവരംങ്ങള്‍ക്ക് www.wmcuk.org
ഭാരവാഹികളുമായി ബന്ധപ്പെടുക.


ചെയര്‍മാന്‍ ഡോ :ജിമ്മി ലോനപ്പന്‍ മൊയ്‌ലാന്‍ 07470605755.


പ്രസിഡന്റ് സൈബിന്‍ പാലാട്ടി 07411615189.


ജനറല്‍ സെക്രട്ടറി ജിമ്മി ഡേവിഡ് 07886308162.


'ഫിനാന്‍ഷ്യല്‍ ഫ്രീഡം ' സെമിനാറില്‍ പങ്കെടുക്കാന്‍ ഓഗസ്റ്റ് 6ന് വൈകുന്നേരം 6മണിക്ക് താഴെ കൊടുത്തിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

6/8/2021 6 pm UK time

10.30 pm Indian time.
 
Other News in this category

 
 




 
Close Window