Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.0012 INR  1 EURO=107.3077 INR
ukmalayalampathram.com
Fri 03rd Apr 2026
 
 
അസോസിയേഷന്‍
  Add your Comment comment
സെലിബ്രേഷന്‍ 2022യുകെ' മ്യൂസിക്കല്‍ കോമഡി ഷോ മെയ് മുതല്‍
ജിയോ ജോസഫ്
കോവിഡിന് ശേഷം യുകെ മലയാളികളുടെ അഘോഷവേളകളില്‍ സഗീതസാന്ദ്രമാക്കാന്‍ ഇതാ വരുന്നു നാട്ടില്‍ നിന്നും എളിയ കലാകാരന്മാര്‍, അനുഗ്രഹിക്കു, പ്രോത്സാഹിപ്പിക്കു. ഈ മാസം അവസാനം മാഞ്ചസ്റ്ററില്‍ എത്തുന്ന ടീം സമ്മര്‍ കാലം യുകെ മലയാളികള്‍ ഒപ്പം ചിലവഴിക്കുന്നതാണ്.

കലാകാരന്‍മാരെ പരിചയപ്പെടാം.

സാംസണ്‍ സില്‍വ : പിന്നണി ഗാനരംഗത്തും, സിനിമ സംഗിത സം വിധാന രംഗത്തും അറിയപ്പെടുന്ന കലാകാരന്‍, ജാസി ഗിഫ്റ്റ്, അമൃതം ഗമയ ബാന്‍ഡിലെ നിറ സാന്നിധ്യം, ഒരുപാട് രാജ്യങ്ങളില്‍ ആയിരക്കണക്കിന് പ്രോഗാം ചെയ്ത അനുഗഹിത കലാകാരന്‍.

അനൂപ് പാലാ : ഏഷ്യാനെറ്റ് കോമഡി സ്റ്റാര്‍ സിസണ്‍ വണ്‍, സൂര്യ ടിവിയില്‍ ശ്രീകണ്ഠന്‍ നായര്‍ ഷോ, ഫ്‌ലവഴ്‌സ് ടിവി കോമഡി സൂപ്പര്‍ നൈറ്റ്, മഴവില്‍ മനോരമ സിനിമ ചിരിമ, ഫ്‌ലവഴ്‌സ് ടിവി കോമഡി ഉത്സവം, മഴവില്‍ മനോരമ കോമഡി സര്‍ക്കസ്, അമൃത ടിവി കോമഡി മാസ്റ്റേഴ്‌സ്, അമൃത ടിവി കോമഡി വന്‍സ് അപ്പ് ഓണ്‍ ടൈം.

അറാഫെത്ത് : അമൃത ടിവി റിയാലിറ്റി ഷോ സൂപ്പര്‍ ഗ്രൂപ്പ് വിന്നര്‍, പത്തോളം മലയാള സിനിമയില്‍ വില്ലന്‍, കോമഡി നടന്‍. ആള്‍ക്കൂട്ടത്തില്‍ ഒരുവന്‍, അമ്മച്ചികൂട്ടിലെ പ്രണയകാലം, മാര്‍ട്ടിന്‍, ഹദിയ, ഫേസ് ഓഫ്, സി ഐ ഡി മൂസ തുടങ്ങിയ ചിത്രങ്ങള്‍, പത്തോളം പരസ്യ ചിത്രങ്ങള്‍, അമ്പതോളം ആല്‍ബംങ്ങള്‍ അഭിനയിച്ചിട്ടുണ്ട്. നിരവധി സ്റ്റേജ് പ്രോഗ്രാം ഇന്ത്യക്കകത്തും പുറത്തും അഭിനയിച്ചിട്ടുണ്ട്.

ജിനു പണിക്കര്‍ : പ്രൊഫഷണല്‍ സിംഗര്‍, യുകെയിലെ നിരവധി വേദികളില്‍ കഴിവ് തെളിയിച്ച കലാകാരി.

അസിര്‍ : വയലിന്‍ മാന്ത്രികന്‍, നിരവധി രാജ്യങ്ങളില്‍ തന്റെ സാന്നിധ്യം അറിയിച്ച കലാകാരന്‍. ഡിജെ പ്ലയെര്‍ കൂടിയാണ് ഇദ്ദേഹം.

രാജേഷ് :വിവിധ വേദികളില്‍ കഴിവ് തെളിയിച്ച കലാകാരന്‍.

ലോറൈന്‍ :പ്രൊഫഷണല്‍ ഗായിക, കേരളത്തില്‍ നിരവധി സ്റ്റേജ്കളില്‍ നിറസാന്നിധ്യം.

മിതമായ നിരക്കില്‍ സ്റ്റേജ് ബുക്ക് ചെയ്യാന്‍ വിളിക്കുക.

ബാബു തോട്ടാപ്പിള്ളി സ്റ്റോക്ക് ഓണ്‍ ട്രെന്റ്

07577834404

07378299346

01782416774.
 
Other News in this category

 
 




 
Close Window