Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=126.6304 INR  1 EURO=109.7936 INR
ukmalayalampathram.com
Thu 23rd Apr 2026
 
 
അസോസിയേഷന്‍
  Add your Comment comment
സൂപ്പര്‍ മെഗാ മ്യൂസിക്കല്‍ നൈറ്റ്; സ്റ്റഫോര്‍ഡ്ഷയര്‍ മലയാളി അസോസിയേഷന്‍ ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങള്‍
Text by TEAM UKMALAYALAM PATHRAM
വെസ്റ്റ് മിഡ്ലാന്‍ഡ്സിലെ ഏറ്റവും വലിയ മലയാളി സംഘടനയായ സ്റ്റാഫ്‌ഫോര്‍ഡ്ഷയര്‍ മലയാളി അസോസിയേഷന്‍(SMA) യുടെ ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങള്‍ ജനുവരി ഏഴാം തീയതി ശനിയാഴ്ച മൂന്നുമണി മുതല്‍ ന്യൂകാസ്റ്റിലെ ക്ലയിറ്റണ്‍ ഹാള്‍ അക്കാദമിയില്‍ വച്ച് നടത്തപ്പെടുന്നു.

കൊറോണാ മഹാമാരിക്ക് ശേഷം ആദ്യമായി വരുന്നക്രിസ്തുമസ്-പുതുവത്സര ആഘോഷങ്ങള്‍ക്കു സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ മുഴുവന്‍ മലയാളികളും ഒരുങ്ങിക്കഴിഞ്ഞു.ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങള്‍ പൊടി പൂരമാക്കാന്‍ സ്റ്റോക്ക് ഓണ്‍ ട്രെന്റിലേക്ക് എത്തുന്ന പ്രശസ്ത പിന്നണീ ഗായിക ക്രിസ്റ്റകല, സാക്സോ ഫോണ്‍ കൊണ്ട് മാന്ത്രിക സംഗീതം തീര്‍ക്കാന്‍ ജോയ് സൈമണ്‍, ഗിറ്റാര്‍ കൊണ്ട് ഹരം കൊള്ളിക്കാന്‍ റെല്‍സ് റോപ്സണ്‍, യുവ ഗായകന്‍ പ്രവീണ്‍ . DJ, ഇന്‍സ്ട്രുമെന്റല്‍ ഫ്യൂഷന്‍ സംഗീതം തുടങ്ങിയ വെറൈറ്റി പ്രോഗ്രാമുകളുമായി Super Mega Musical nite... Welcome 2023കൂടാതെ SMAയുടെ ഡാന്‍സ് സ്‌കൂളിലെ കുട്ടികള്‍ അവതരിപ്പിക്കുന്ന ഫ്യൂഷന്‍ ഡാന്‍സ് കളും ക്രിസ്മസ് നേറ്റിവിറ്റി പ്ലേയും ഉണ്ടായിരിക്കുംയ



മ്യൂസിക്കല്‍ നൈറ്റ് കാണാന്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് വിഭവസമൃദ്ധമായ ഫ്രീ ഫുഡും ഒരുക്കിയിരിക്കുന്നു അസോസിയേഷന്‍.സ്റ്റോക്ക് ഓണ്‍ ട്രെന്റ് മലയാളി സമൂഹത്തെ ഈ സംഗീത സായാഹ്നത്തിലേക്കു ഹാര്‍ദ്ധവമായി സ്വാഗതം ചെയ്യുന്നു.
 
Other News in this category

 
 




 
Close Window