Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.0012 INR  1 EURO=107.3077 INR
ukmalayalampathram.com
Fri 03rd Apr 2026
 
 
അസോസിയേഷന്‍
  Add your Comment comment
സൗത്താംപ്ടനില്‍ ഇന്ത്യന്‍ ഓര്‍ത്തഡോക് സ് ഹാര്‍വെസ്റ്റ് ഫെസ്റ്റിവല്‍്; കുടുംബ സംഗമം, ഫുഡ് ഫെസ്റ്റിവല്‍
Text By- Biju Kulangara
യുകെ സൗത്താംപ്ടന്‍ മാര്‍ ബസേലിയോസ് ഗ്രിഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് പള്ളിയിലെ ഹാര്‍വെസ്റ്റ് ഫെസ്റ്റിവല്‍ ജനുവരി 7, ശനിയാഴ്ച നടക്കും. ഹാര്‍വെസ്റ്റ് ഫെസ്റ്റിവലിനോട് അനുബന്ധിച്ചുള്ള വി. കുര്‍ബാനയ്ക്ക് ഫാ. അനൂപ് എം എബ്രഹാം മുഖ്യ കര്‍മികത്വം വഹിക്കും. രാവിലെ 8.30 ന് പ്രഭാത നമസ്‌കാരത്തോടെയാണ് വി. കുര്‍ബാന ആരംഭിക്കുക.

തുടര്‍ന്ന് 11 മണിക്ക് പെരുന്നാള്‍ പ്രദക്ഷിണം, 12 മണിക്ക് മധ്യസ്ഥ പ്രാര്‍ത്ഥന, 12.30 ന് സ്നേഹവിരുന്ന്, 1.30 ന് ഹാര്‍വെസ്റ്റ് ഫെസ്റ്റിവല്‍, 2.30 ന് കുടുംബസംഗമവും കലാപരിപാടികളും എന്നിവ നടക്കുമെന്ന് പള്ളി ഭാരവാഹികള്‍ അറിയിച്ചു. കുടുംബ സംഗമത്തോട് അനുബന്ധിച്ച് കേരളത്തിലെ തട്ടുകട മാതൃകയില്‍ ഫുഡ് ഫെസ്റ്റിവലും ഉണ്ടായിരിക്കും.



കൂടുതല്‍ വിവരങ്ങള്‍ക്ക്:-
ഫാ. എബി പി വര്‍ഗീസ്(വികാരി)

+447405178770

ചെറിയാന്‍ തോമസ്(ട്രസ്റ്റി)

+447964149662

അകിന്‍സ് ജോര്‍ജ് അലക്സാണ്ടര്‍(സെക്രട്ടറി)

+447878746266



Church Address:-

St. Michael & All Angels Church,

Bassett Avenue, Southampton

Post Code: SO16 7FD
 
Other News in this category

 
 




 
Close Window