Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.3828 INR  1 EURO=110.6684 INR
ukmalayalampathram.com
Tue 15th Sep 2026
 
 
അസോസിയേഷന്‍
  Add your Comment comment
മെര്‍തര്‍ മലയാളികള്‍ ക്രിസ്മസ് ന്യൂ ഇയര്‍ ആഘോഷിച്ചു
Text by TEAM UKMALAYALAM PATHRAM
യുകെയിലെ മെര്‍തറില്‍ താമസിക്കുന്ന മലയാളികള്‍ ക്രിസ്മസ് ന്യൂ ഇയര്‍ ആഘോഷിച്ചു ഡോക്ടര്‍ ബിജു പെരിങ്ങാത്തറ മുഖ്യ അതിഥിയായ വേദിയില്‍ എംഎംസിഎ പ്രസിഡണ്ട് വര്‍ഗീസ് തളിയന്റെ അധ്യക്ഷതയില്‍ കൗണ്‍സില്‍ പ്രതിനിധികളും ക്രൈം ഡിപ്പാര്‍ട്ട്മെന്റ് ഓഫ് പോലീസ് അംഗങ്ങളും, കൂടാതെ യുക്മ ന്യൂസ് റെപ്രസെന്ററ്റീവ് ബെന്നി അഗസ്റ്റിനും സംഘടനയുടെ സെക്രട്ടറി ലിജിന്‍ ജോര്‍ജും അടങ്ങിയ വേദിയില്‍ എക്സിക്യൂട്ടീവ് മെമ്പര്‍ സിജി അലക്സാണ്ടര്‍ എല്ലാവര്‍ക്കും സ്വാഗതം ആശംസിച്ചു.
അലന്‍ പോളും കെല്‍വിയും അവതാരകരായി വന്നപ്പോള്‍ സദസ്സിനെ സാക്ഷിയാക്കി ബിജു പെരിങ്ങത്തറ ആഘോഷങ്ങള്‍ക്ക് തിരി തെളിയിച്ചു. കൗണ്‍സില്‍ പ്രതിനിധി കാരോണ്‍ വോള്‍സ് സംഘടനയുടെ പുതിയ വെബ്സൈറ്റ് ഉദ്ഘാടനം ചെയ്തു. വ്യത്യസ്ത കലാപരിപാടികള്‍ക്കൊപ്പം കൈരളി വോയിസിന്റെ കാതിനും മനസ്സിനും ഇമ്പമേകുന്ന ഗാനമേളയും കൂടിയായപ്പോള്‍ അത് എല്ലാവരെയും ആനന്ദനിര്‍വൃതിയിലാഴ്ത്തി. കലാപരിപാടികള്‍ക്ക് അവസാനം സെക്രട്ടറി ലിജിന്‍ ജോര്‍ജ് എല്ലാവര്‍ക്കും നന്ദി പറഞ്ഞു.
 
Other News in this category

 
 




 
Close Window