Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.0012 INR  1 EURO=107.3077 INR
ukmalayalampathram.com
Fri 03rd Apr 2026
 
 
അസോസിയേഷന്‍
  Add your Comment comment
ലിവര്‍പൂള്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍ പുതുവത്സര ആഘോഷം
Text by TEAM UKMALAYALAM PATHRAM
ലിവര്‍പൂള്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍ പുതുവത്സര ആഘോഷിച്ചു. ചെയര്‍പേഴ്സണ്‍ തോമസുകുട്ടി ഫ്രാന്‍സിസ് ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചു. കൊച്ചിന്‍ ഗോള്‍ഡന്‍ ഹിറ്റ്‌സിന്റെ സംഗീത വിരുന്ന് നടത്തി. ഒരേസമയം ഗായകന്‍ ആയും സാക്സോഫോണ്‍ പ്ലെയറായും ആനന്ദ നൃത്തമാടിക്കുന്ന കലാകാരന്‍ ജോയ് സൈമണ്‍, ഒരേസമയം കീബോര്‍ഡും കീത്താറും ഉപയോഗിച്ച് കലാസ്വാദകരേ ആനന്ദ നൃത്തമാടിക്കുന്ന കലാകാരന്‍ റെല്‍സ് റെപ്‌സണ്‍ എന്നിവര്‍ നയിച്ച സംഗീത വിരുന്ന് ലിവര്‍പൂള്‍ മലയാളികള്‍ക്ക് മറക്കാനാവാത്ത ഒരു സംഗീത രാവ് സമ്മാനിച്ചു.ഈ പ്രോഗ്രാമിന്റെ അവതാരകയായി വന്ന കൊച്ചു മിടുക്കി അല്‍വര്‍ണ മനു ഏവരുടെയും ഹൃദയം കീഴടക്കി. കൂടാതെ ലിവര്‍പൂളിലെയും ചെസ്റ്ററിലെയും യൂണിവേഴ്സിറ്റികളില്‍ പഠിക്കുന്ന ഒരുപിടി യുവജനങ്ങളുടെയും അതോടൊപ്പം തന്നെ ലിവര്‍പൂളിലെ വളര്‍ന്നുവരുന്ന കുരുന്നു കലാകാരന്മാരുടെയും കലാകാരികളുടെയും മനോഹരമായ നൃത്തനൃത്യങ്ങളും വിഭവ സമൃദ്ധമായ പുതുവത്സര അത്താഴവും ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടി. വിസ്റ്റണ്‍ ടൗണ്‍ ഹാളില്‍ വെച്ച് നടത്തപ്പെട്ട ആഘോഷങ്ങളില്‍ 300 ല്‍പരം ആള്‍ക്കാര്‍ പങ്കെടുക്കുകയുണ്ടായി.



1997 മുതല്‍ കലാലയ ജീവിതത്തില്‍ ഗായകനായി തുടക്കം കുറിച്ച് 2005 മുതല്‍ ചലച്ചിത്ര ടി വി താരങ്ങളെ അണിനിരത്തി സ്റ്റേജ് ഷോകളുടെ ഡയറക്ടര്‍ സി ഐ ഡി മൂസ മുതല്‍ ഒരുപിടി നല്ല സിനിമകളില്‍ തന്റെ കഴിവു തെളിയിച്ച കലാകാരന്‍ അറാഫത്ത് കടവില്‍, യുവ പിന്നണി ഗായകരില്‍ ശ്രദ്ധേയയായ, മമ്മൂട്ടി ചിത്രമായ ഷൈലോക്, ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം ഹേ സാനമിക, ആസിഫലി ചിത്രം ഉയരെ തുടങ്ങിയവയില്‍ മനോഹരമായ ഗാനങ്ങള്‍ ആലപിച്ച ഒട്ടനവധി ടി വി ഷോകളില്‍ തന്റെ കഴിവു തെളിയിച്ച മലയാളികളുടെ പ്രിയ ഗായിക ക്രിസ്റ്റകല, നിരവധി ഗള്‍ഫ് മ്യൂസിക്കല്‍ ഷോകളിലെ അറിയപ്പെടുന്ന ഗായകന്‍ ഇന്ത്യയിലെ അറിയപ്പെടുന്ന ഡി ജെ കലാകാരന്‍.
 
Other News in this category

 
 




 
Close Window