Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.3828 INR  1 EURO=110.6684 INR
ukmalayalampathram.com
Tue 15th Sep 2026
 
 
അസോസിയേഷന്‍
  Add your Comment comment
സേവനം യുകെയുടെ കുടുംബ യൂണിറ്റ് കോഡിനേറ്ററായി ഗണേശ് ശിവനെ നിയമിച്ചു
Text by TEAM UKMALAYALAM PATHRAM
ഗണേശ് ശിവനെ സേവനം യുകെയുടെ കുടുംബ യൂണിറ്റ് കോഡിനേറ്ററായി നിയമിച്ചു. യൂണിറ്റുകളുടെ സുഗമമായ പ്രവര്‍ത്തനത്തിനും, പുതിയ യൂണിറ്റുകളുടെ കോര്‍ഡിനേഷനുമായി സേവനം യുകെ യുടെ ജനുവരി 22-ന് നടന്ന ഡയറക്ടര്‍ ബോര്‍ഡ് മീറ്റിങ്ങില്‍ സേവനം ഡയറക്ടര്‍ ബോര്‍ഡ് മെമ്പറും, സൗത്ത് ഈസ്റ്റ് യൂണിറ്റ് അംഗവുമായ ഗണേശ് ശിവനെ സേവനത്തിന്റെ കുടുംബ യൂണിറ്റ് കോഡിനേറ്ററായി നിയമിച്ചു. ഏറ്റെടുക്കുന്ന ദൗത്യം എന്തുതന്നെയായാലും അത് പൂര്‍ണ്ണതയേകുവാനുള്ള അദ്ദേഹത്തിന്റെ കഴിവ് തിരിച്ചറിഞ്ഞാണ് കുടുംബ യൂണിറ്റ് കോഡിനേറ്റര്‍ സ്ഥാനത്തേക്ക് നിയമിച്ചത്. നാഷണല്‍ ഹെല്‍ത്ത് സര്‍വീസ് മനുഷ്യവിഭവശേഷി വിഭാഗത്തില്‍ ജോലി ചെയ്യുന്ന കോട്ടയം മുണ്ടക്കയം സ്വദേശിയായ ഗണേഷ് കഴിഞ്ഞ നാലു വര്‍ഷമായി. ഭാര്യ മഹിമ. മക്കള്‍ അക്ഷയ്, അക്ഷര. കുടുംബസമേതം കെന്റിലെ ഓര്‍പിങ്ടണില്‍ താമസിക്കുകയാണ്. മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് സേവനം യുകെ എല്ലാവിധ ആശംസകളും നേര്‍ന്നു.
 
Other News in this category

 
 




 
Close Window