Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.3828 INR  1 EURO=110.6684 INR
ukmalayalampathram.com
Tue 15th Sep 2026
 
 
അസോസിയേഷന്‍
  Add your Comment comment
സമീക്ഷ യുകെ എക്സിറ്റര്‍ ബ്രാഞ്ച് സമ്മേളനം നടത്തി
Text by: Team Ukmalayalampathram
ദേശിയ ട്രീഷറര്‍.രാജി ഷാജി അദ്ധ്യഷത വഹിച്ചു. സമീക്ഷ യുകെ ദേശീയ പ്രസിഡന്റ് ശ്രീകുമാര്‍ ഉള്ളപ്പിള്ളില്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് പ്രസിഡന്റ് ജസ്റ്റിന്‍ ജെയിംസ് സ്വാഗതം പറഞ്ഞു. ബ്രാഞ്ച് മെമ്പര്‍ കീര്‍ത്തന ഗോപന്‍ അനുശോചന പ്രമേയം അവതരിച്ചു. ബ്രാഞ്ച് സെകട്ടറി വിനു ചന്ദ്രന്‍ കഴിഞ്ഞ ഒരു വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എക്സിറ്റര്‍ മലയാളി അസോസിയേഷന്‍ ട്രഷറര്‍ ബിനോയി വര്‍ഗ്ഗീസ്, സമീക്ഷ കെറ്ററിംഗ് ബ്രാഞ്ച് സെക്രട്ടറി എബിന്‍ സാബു എന്നിവര്‍ പ്രസംഗിച്ചു.

ഷെയര്‍ &കെയര്‍ പ്രൊജക്റ്റ് ആദ്യ കളക്ഷന്‍ ഉത്ഘാടനം ചെയ്തു. ഷെയര്‍ ആന്‍ഡ് കെയര്‍ പ്രൊജക്റ്റ് നാഷ്ണല്‍ കോര്‍ഡിനേറ്റര്‍ കൂടിയായ ശ്രീകുമാര്‍ ഉള്ളപ്പിള്ളില്‍ ആദ്യ കളക്ഷന്‍ വിനു ചന്ദ്രനില്‍ നിന്ന് ഏറ്റുവാങ്ങി.
 
Other News in this category

 
 




 
Close Window