Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=130.5483 INR  1 EURO=111.6944 INR
ukmalayalampathram.com
Tue 25th Aug 2026
 
 
അസോസിയേഷന്‍
  Add your Comment comment
ചാലക്കുടി ചങ്ങാത്തം ജൂണ്‍ 24ന് ബര്‍മിങ്ങ്ഹാമില്‍
Text by: Team Ukmalayalampathram
ചാലക്കുടി മേഖലയില്‍ നിന്നും യു കെ യില്‍ കുടിയേറിയ എല്ലാവരും ജൂണ്‍ 24 ന് ശനിയാഴ്ച ബര്‍മിങ്ങ്ഹാമിനു അടുത്തുള്ള വാള്‍സാളില്‍ സംഗമിക്കുന്നു. നാടിന്റെ നൊമ്പരങ്ങളും സ്മരണകളും പങ്കുവെക്കാനും സൗഹൃദം പുതുക്കാനും ഈ കൂട്ടായ്മ ഹേതുവാകുന്നു. കഴിഞ്ഞ ജനുവരി 14ന് കൂടിയ ക്രിസ്മസ്, ന്യൂ ഇയര്‍ കൂട്ടായ്മയിലാണ് ജൂണ്‍ 24ന് ശനിയാഴ്ച ബര്‍മിങ്ങ്ഹാമില്‍ വച്ചു വാര്‍ഷികസമ്മേളനം നടത്താന്‍ തീരുമാനിച്ചത്.


ഈ വാര്‍ഷികസമ്മേളനത്തിന്റെ വിജയത്തിനായി വിവിധ കമ്മറ്റികള്‍ നിലവില്‍ വന്നു. ഏരിയ കോഓര്‍ഡിനേറ്റേഴ്‌സായി നോട്ടിംഗ്ഹാമില്‍ നിന്നും ബാബു ഔസെപ്പും, ലണ്ടനില്‍ നിന്നു ഷീജോ മല്‍പ്പാനും, മാഞ്ചസ്റ്ററില്‍ നിന്നു ഷൈജി ജോയും, ടെല്‍ഫോഡില്‍ നിന്നു ഷാജു മാടപ്പിള്ളിയും,വാള്‍സാളില്‍ നിന്നു സൈബിന്‍ പാലാട്ടിയും, ബര്‍മിങ്ങ്ഹാമില്‍ നിന്നു ഷാജു ഔസേപ്പിനെയും ചുമതലപ്പെടുത്തി.

ഈ വര്‍ഷത്തെ പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍സായി ടാന്‍സി പാലാട്ടി, ഷൈബി ബാബു, സിനി ബിജു എന്നിവരെ ചുമതലപ്പെടുത്തി. വിഭവസമൃദ്ധമായ നാടന്‍ സദ്യ ഒരുക്കുന്നുണ്ട്. ഈ സമ്മേളനത്തിലേക്ക് ഏവരെയും ഹാര്‍ദ്ദമായി ഭാരവാഹികള്‍ സ്വാഗതം ചെയ്യുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഭാരവാഹികളുമായി ബന്ധപ്പെടുക.


പ്രസിഡന്റ് ഷീജോ മല്‍പ്പാന്‍, ലണ്ടന്‍-07421264097.

സെക്രട്ടറി ഷാജു മാടപ്പിള്ളി, ടെല്‍ഫോഡ് -07456417678.

ട്രെഷറര്‍ ദീപ ഷാജു, ബിര്‍മിങ്ങ്ഹാം -07896553923.

വിലാസം

Aldridge Community Centre,Walsall, WS98AN
 
Other News in this category

 
 




 
Close Window