Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=130.5483 INR  1 EURO=111.6944 INR
ukmalayalampathram.com
Tue 25th Aug 2026
 
 
അസോസിയേഷന്‍
  Add your Comment comment
വേള്‍ഡ് മലയാളി കൗണ്‍സില്‍ യൂറോപ്പ് റീജിയന്‍ ഒരുക്കുന്ന കലാസംസ്‌കാരിക വേദി 28ന് തുടങ്ങും
Text by: Team Ukmalayalampathram
ആഗോളതലത്തിലുള്ള പ്രവാസി മലയാളികള്‍ക്കായി വേള്‍ഡ് മലയാളി കൌണ്‍സില്‍ യൂറോപ്പ് റീജിയന്‍ സൂം പ്ലാറ്റഫോമില്‍ ഒരുക്കുന്ന കലാസാംസ്‌കാരിക വേദി ഏപ്രില്‍ 28 ന് ആരംഭം കുറിക്കും.

ലോകത്തിന്റെ വിവിധഭാഗങ്ങളിലായി കഴിയുന്ന മലയാളികള്‍ക്കായി ഏപ്രില്‍ 28ന് മുതല്‍ എല്ലാ മാസത്തിന്റയും അവസാന വെള്ളിയാഴ്ച വേള്‍ഡ് മലയാളി കൌണ്‍സില്‍ യൂറോപ്പ് റീജിയന്‍ കലാസംസ്‌കാരിക വേദിയൊരുക്കുന്നു. ഏപ്രില്‍ 28ന് ഉച്ചകഴിഞ്ഞു മൂന്നു മണിക്കു (യു കെ സമയം )സൂം പ്ലാറ്റ്‌ഫോമിലൂടെ നടത്തപ്പെടുന്ന ഈ കലാസംസ്‌കാരിക വേദിയില്‍ എല്ലാ പ്രവാസി മലയാളികള്‍ക്കും അവര്‍ താമസിക്കുന്ന രാജ്യങ്ങളില്‍ നിന്നുകൊണ്ട് ഇതില്‍ പങ്കെടുക്കുവാനും, അവരുടെ കലാസൃഷ്ട്ടികള്‍ അവദരിപ്പിക്കാനും, ആശയ വിനിമയം നടത്താനും അവസരം ഉണ്ടായിരിക്കുന്നതാണ്.

പ്രവാസി മലയാളികള്‍ക്കിടയില്‍ ഇധംപ്രദമായി ആരംഭിക്കുന്ന ഈ കലാസംസ്‌കാരിക വേദിയില്‍ പ്രവാസികള്‍ അഭിമുഖികരിക്കുന്ന സമകാലിക വിഷയങ്ങക്കുറിച്ച് സംവദിക്കാനും അവസരം ഉണ്ടായിരിക്കും.

എല്ലാ പ്രവാസി മലയാളികളെയും ഈ കലാസംസ്‌കാരിക കൂട്ടായ്മയിലേക്ക് വേള്‍ഡ് മലയാളി കൌണ്‍സില്‍ യൂറോപ്പ് റീജിയന്‍ സ്വാഗതം ചെയ്യുന്നു


ജോളി എം പടയാട്ടില്‍ (പ്രസിഡന്റ്) 04915753181523

ജോളി തടത്തില്‍ (ചെയര്‍മാന്‍ )

0491714426264

ബാബു തോട്ടാപ്പിള്ളി (ജനറല്‍ സെക്രട്ടറി)

0447577834404.

Meeting Id :83665613178,

Password :755632

Indian time 19.30, UK time 15.00

German time 16.00
 
Other News in this category

 
 




 
Close Window