Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.3828 INR  1 EURO=110.6684 INR
ukmalayalampathram.com
Tue 15th Sep 2026
 
 
അസോസിയേഷന്‍
  Add your Comment comment
ചെസ്റ്റര്‍ഫീല്‍ഡ് മലയാളി കമ്മ്യൂണിറ്റിയുടെ നേതൃത്വത്തില്‍ മൂന്നാമത്തെ ഹൃസ്വചിത്രം 'ഗുരുനാഥന്‍ ' റിലീസ് ചെയ്തു.
Text By: V.J. Jiyo Joseph

ലണ്ടന്‍ : നമ്മുടെ വിദ്യാലയങ്ങളിലും, സമൂഹത്തിലും മയക്കുമരുന്നിന്റെ ഉപയോഗം വ്യാപകമായി വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന കാലഘട്ടത്തില്‍, വളര്‍ന്നു വരുന്ന കുട്ടികള്‍ക്കും, അതിലുപരിയായി മാതാപിതാക്കള്‍ക്കും, ഒരു തിരിച്ചറിവിന്റെ സന്ദേശം പകര്‍ന്ന് നല്‍കാന്‍ ഗുരുനാഥനിലുടെ സാധിച്ചു. ലഹരി മരുന്നിന്റെ ഉപയോഗം വഴി ജീവിതം തന്നെ നശിക്കമായിരുന്ന പെണ്‍കുട്ടിക്ക്, തന്റെ ഗുരുനാഥന്റെ കൃത്യമായ ഇടപെടല്‍ വഴി നന്മയുടെ പാതയിലേക്ക് തിരികെ വരാന്‍ കഴിഞ്ഞ നീനുവിന്റെ കഥ പറയുബോള്‍. ജോബി കുര്യക്കോസ്, സ്റ്റാന്‍ലി ജോസഫ്, ഷൈന്‍ മാത്യു, ബോസ്‌കോ ജോസഫ്, ലിന്‍സ് ജെയിംസ്, ആന്റണി ജോര്‍ജ്, ബിജി ബിജു, സെയ്ഫി നിജോ, സീനിയ ബോസ്‌കോ, ഐവി എബ്രഹാം, റാണി ടിനോ, ഹര്‍ഷ റോയ്, കലീന ആന്റണി തുടങ്ങി ഇതില്‍ അഭിനയിച്ച എല്ലാവരും അവരവരുടെ മികവ് തെളിയിച്ചു ഭംഗിയാക്കി. ഷിജോ സെബാസ്റ്റ്യന്‍ സംവിധാനം ചെയ്ത ഈ ഷോര്‍ട്ട് മൂവിയില്‍ ക്യാമറയും, എഡിറ്റിംങ്ങും ചെയ്തു മനോഹരമാക്കിയത് ജയിബിന്‍ തോളത്ത് ആണ്. സമൂഹത്തിന് നല്ല സന്ദേശം കൊടുക്കുന്ന കൊച്ചു സിനിമകള്‍ ഇനിയും ഉണ്ടാകട്ടെയെന്ന് ആശംസിക്കുന്നു.

 
Other News in this category

 
 




 
Close Window