Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.3828 INR  1 EURO=110.6684 INR
ukmalayalampathram.com
Tue 15th Sep 2026
 
 
അസോസിയേഷന്‍
  Add your Comment comment
ബ്രിസ്റ്റളിലെ കോസ്മോപൊളിറ്റന്‍ ക്ലബ്ബിന്റെ ഓണാഘോഷം സെപ്റ്റംബര്‍ പതിനാറിന്
Text By: Team ukmalayalampathram
ബ്രിസ്റ്റളിലെ വിറ്റ്ചര്‍ച്ച് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന യു കെ യിലെ പ്രമുഖ കലാസാംസ്‌കാരിക സംഘടനയായ കോസ്മോപൊളിറ്റന്‍ ക്ലബ്ബിന്റെ ഈ വര്‍ഷത്തെ ഓണാ ഘോഷം സെപ്റ്റംബര്‍ പതിനാറിന് രാവിലെ പത്തു മണിമുതല്‍ വൈകുന്നേരം ആറ് മണി വരെ നടക്കും. കലാ സാംസ്‌കാരിക സമ്മേളനത്തോടെ ആരംഭിക്കുന്ന ആഘോഷങ്ങള്‍ക്ക് മിഴിവേകാന്‍ കുട്ടികളും മുതിര്‍ന്നവരും അവതരിപ്പിക്കുന്ന വര്‍ണ്ണാഭമായ വിവിധ കലാ പരിപാടികള്‍ ഉണ്ടായിരിക്കും. മലയാളമണ്ണിന്റെ ഗന്ധമുള്ള ഗൃഹാതുരത്വം ഉണര്‍ത്തുന്ന ഒരു ആഘോഷം ആയിരിക്കും ഇത്. തിരുവാതിര, നിരവധി നൃത്തസംഗീത രൂപങ്ങള്‍, വടംവലി,മികച്ച ഗാനങ്ങളുമായി ഗായകരും, ഗായികമാരും അവതരിപ്പിക്കുന്ന സംഗീത പരിപാടികള്‍,
കൂടാതെ ഒക്ടോബറില്‍ നടക്കുന്ന കോസ്‌മോപോളിറ്റന്‍ ക്ലബ്ബിന്റെ നവരാത്രി സംഗീതോത്സവമായ 'ശ്രീ രാഗം 2023' ന്റെ മുന്നോടിയായി സംഗീതവിദ്വാന്‍ ശ്രീ RLV ജോസ് ജെയിംസ് പങ്കെടുക്കുന്ന ലൈവ് മ്യൂസിക് ടോക്ക് ഷോ തുടങ്ങി നിരവധി പരിപാടികള്‍ ഈ ആഘോഷ ദിനത്തില്‍ ഉണ്ടായിരിക്കും.
നാടന്‍ വാഴയിലയില്‍ വിളമ്പുന്ന വിഭവ സമൃദ്ധമായ ഓണ സദ്യയും ഈ ഓണാഘോഷത്തിന്റെ പ്രത്യേകതയാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് കോസ്‌മോപൊളിറ്റന്‍ ക്ലബ്ബിന്റെ വാട്‌സ്ആപ്പ് നമ്പറില്‍ കോണ്‍ടാക്ട് ചെയ്യേണ്ടതാണ്.
വാട്‌സ്ആപ്പ് നമ്പര്‍ :07754724879.
 
Other News in this category

 
 




 
Close Window