Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.5347 INR  1 EURO=110.1807 INR
ukmalayalampathram.com
Mon 14th Sep 2026
 
 
അസോസിയേഷന്‍
  Add your Comment comment
വെസ്റ്റ് വെയില്‍സ് മലയാളി അസോസിയേഷന്‍ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു
Text By: Team ukmalayalampathram

വെസ്റ്റ് വെയില്‍സ് മലയാളി അസോസിയേഷന്‍ (WWMA) 2023 ഒക്ടോബര്‍ എട്ടിന് കാര്‍മാര്‍ത്തെന്‍ കാത്തലിക് ചര്‍ച്ച് ഹാളില്‍ കൂടിയ വാര്‍ഷിക യോഗത്തില്‍ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. കാര്‍മാര്‍ത്തെനില്‍ നിന്നുള്ള ഡോക്ടര്‍ ബിജയ് കുര്യന്‍ തോമസ് പ്രസിഡന്റും, സിബി ജോസഫ് വൈസ് പ്രസിഡന്റും, ബിനോയ് ജോസഫ് സെക്രെട്ടറിയും, സേവിയര്‍ ജെയിംസ് ജോയിന്റ് സെക്രട്ടറിയും, കാര്‍ഡിഗനില്‍ നിന്നും ജാസില്‍ ജോണ്‍ ട്രഷററും ആബെറിസ്റ്വിത്തില്‍ നിന്നും ജിജോ മാനുവല്‍ ജോയിന്റ് ട്രഷറര്‍ ആയും തിരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ ഒരു പതിറ്റാണ്ടിലേറെയായി വെസ്റ്റ് വെയില്‍സിലെ കാര്‍മാര്‍ത്തെന്‍, ആബെറിസ്റ്വിത്ത്, കാര്‍ഡിഗന്‍, ഹാവര്‍ഫോര്‍ഡ് വെസ്റ്റ്, റ്റെന്‍ബി, ലംപീറ്റര്‍ തുടങ്ങിയ ടൗണുകളിലെ മലയാളികളുടെ സാമൂഹിക സാംസ്‌കാരിക കൂട്ടായ്മയാണ് വെസ്റ്റ് വെയില്‍സ് മലയാളി അസോസിയേഷന്‍. കാര്‍മാര്‍ത്തെനില്‍ നിന്നും ജയകുമാര്‍ ബാലകൃഷ്ണന്‍, ഷിബു മാത്യു, അഭിലാഷ് കുമാര്‍, സിബി മാത്യു, സുനില്‍ കണ്ടത്തില്‍ ജോസ്, അരുണ്‍ ആര്‍ കുമാര്‍, അനില്‍രാജ്, വിജു തോമസ്, അജിത് തോമസ്, ഷോബിന്‍ കൈതാരം എന്നിവരും അബറിസ്റ്വിത്തില്‍ നിന്നും നിജോ ജോണ്‍, ജിജു പീറ്റര്‍, വിപിന്‍ തോമസ്, എന്നിവരും റ്റെന്‍ബിയില്‍ നിന്നും ജോബി, ഷൈന്‍ രാജു, എന്നിവരും ഹാവര്‍ഫോര്‍ഡ് വെസ്റ്റില്‍ നിന്നും ജോസ് കുര്യന്‍, അഭിലാഷ് തോമസ് എന്നിവരും കാര്‍ഡിഗനില്‍ നിന്നും, സജി ജോസഫ്, അനീഷ് വേണുഗോപാല്‍, വിനോദ് വര്‍ക്കി, രാജേഷ് ജോസഫ്, ജേക്കബ് മാത്യു, എന്നിവരും പുതിയ കമ്മിറ്റി അംഗങ്ങളായി തിരഞ്ഞെടുക്കപ്പെട്ടു.

 
Other News in this category

 
 




 
Close Window