Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=130.6677 INR  1 EURO=111.7943 INR
ukmalayalampathram.com
Mon 24th Aug 2026
 
 
അസോസിയേഷന്‍
  Add your Comment comment
യുകെയിലെ ചെംസ്‌ഫോര്‍ഡില്‍ വിജയദശമി ആഘോഷം 24ന്; ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കുന്നത് പൂജാരി പ്രസാദ് ഭട്ട്
Text By: Team ukmalayalampathram

ഈ വര്‍ഷത്തെ ദസറ വിജയദശമി ആഘോഷം ഈമാസം 24ന് ചൊവ്വാഴ്ച രാവിലെ 7:30 മുതല്‍ 10 മണി വരെ ചെംസ്‌ഫോര്‍ഡില്‍ നടക്കും. കുട്ടികള്‍ക്ക് വിദ്യാരംഭം കുറിക്കുന്നതിനോ അല്ലെങ്കില്‍ മുതിര്‍ന്നവര്‍ക്ക് മുടക്കം വന്നു പോയ പഠനങ്ങള്‍ വീണ്ടും തുടങ്ങുന്നതിനോ ഉള്ള മികച്ച അവസരമാണിത്. ചടങ്ങില്‍ ബര്‍മിംഗ്ഹാം ബാലാജി ക്ഷേത്രത്തിലെ മുന്‍ പൂജാരി പ്രസാദ് ഭട്ടിന്റെ നേതൃത്വത്തില്‍ വിദ്യാഗോപാല മന്ത്ര അര്‍ച്ചന നടത്താനും വിദ്യാര്‍ത്ഥികള്‍ക്ക് അവസരം ലഭിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് തടസ്സങ്ങള്‍ നീക്കാനും പഠനം മെച്ചപ്പെടുത്താനും സഹായിക്കുന്നതാണ് വിദ്യാ ഗോപാല മന്ത്ര അര്‍ച്ചന. അരങ്ങേറ്റം നടത്താനുള്ള അവസരവും ഉണ്ടായിരിക്കും. തികച്ചും സൗജന്യമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ 20ന് വെള്ളിയാഴ്ചയോ അതിന് മുമ്പോ ആയി രജിസ്റ്റര്‍ ചെയ്യുക. പരിപാടിയിലേക്ക് എന്തെങ്കിലും സംഭാവന ചെയ്യാനോ സ്പോണ്‍സര്‍ ചെയ്യാനോ ആഗ്രഹിക്കുന്നുവെങ്കില്‍ ഫെസ്റ്റിവല്‍ കമ്മിറ്റിയുമായി ബന്ധപ്പെടുക. അല്ലെങ്കില്‍ ചുവടെയുള്ള അക്കൗണ്ട് വിശദാംശങ്ങള്‍ ഉപയോഗിച്ച് സംഭാവന നല്‍കുകയും കമ്മിറ്റി അംഗങ്ങളെ അറിയിക്കുകയും ചെയ്യുക മെട്രോ ബാങ്ക് ബാങ്ക് കോഡ്: 23-05-80 അക്കൗണ്ട് നമ്പര്‍: 24631855 എല്ലാ ഹൈന്ദവ ആഘോഷങ്ങളെയും ഭാവി പരിപാടികളെയും കുറിച്ചും അറിയാന്‍ ആഗ്രഹിക്കുന്നവര്‍ വാട്സാപ്പ് ലിങ്കില്‍ പങ്കുചേരാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക Lakshmi - 07886 806196 Jith- 07990 603678

 
Other News in this category

 
 




 
Close Window