Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=130.6677 INR  1 EURO=111.7943 INR
ukmalayalampathram.com
Mon 24th Aug 2026
 
 
അസോസിയേഷന്‍
  Add your Comment comment
ടോണ്ടന്‍ മലയാളി അസോസിയേഷന് (ടിഎംഎ) പുതിയ ഭരണസമിതി നിലവില്‍ വന്നു
Text By: Team ukmalayalampathram

ടോണ്ടനിലെ മലയാളിക്കൂട്ടായ്മകളില്‍ നിറസാന്നിദ്ധ്യമായി പ്രവര്‍ത്തിച്ചു വരുന്ന ടിഎംഎ നിരവധി സാംസ്‌കാരിക-കലാപ്രവര്‍ത്തനങ്ങളും നടത്തി വരുന്നു. നിരവധിയായ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ ഇക്കഴിഞ്ഞ കാലയളവില്‍ സ്തുത്യര്‍ഹമായി ചെയ്യാന്‍ കഴിഞ്ഞത് എടുത്ത് പറയേണ്ടതാണ്. നൃത്തപരിശീലനം, കായികപരിശീലനങ്ങള്‍ തുടങ്ങിയവയും ടിഎംഎയ്ക്ക് നടത്തുവാന്‍ സാധിക്കുന്നു. ജിജി ജോര്‍ജ്ജ് (വൈസ് പ്രസിഡന്റ്), ബിജു ഇളംതുരുത്തില്‍ (ജോയിന്റ് സെക്രട്ടറി), അരുണ്‍ ധനപാലന്‍ (ട്രെഷറര്‍), എന്നിവരെ കൂടാതെ ഡെന്നിസ് വീ ജോസ്, റോജി ജോസഫ്, അജി തോമസ് മാങ്ങാലി, ജയേഷ് നെല്ലൂര്‍, ദീപക് കുമാര്‍, സജിന്‍ ജോര്‍ജ്ജ് തോമസ് തുടങ്ങിയവര്‍ കമ്മിറ്റി അംഗങ്ങളായും ചുമതലയേറ്റു. മുന്‍കാലങ്ങളില്‍ ഉപരിയായി സന്നദ്ധപ്രവര്‍ത്തനങ്ങളിലും കലാ-സാംസ്‌കാരിക മേഖലകളിലും നവീന രീതിയിലുള്ള പ്രവര്‍ത്തനങ്ങളാണ് പുതിയ ഭരണസമിതി വിഭാവനം ചെയ്യുന്നത്. ഇക്കാലയളവില്‍ യുകെയില്‍ എവിടെയുമെന്നപോലെ ടോണ്ടനിലും, പുതുതായി എത്തിച്ചേര്‍ന്നിരിക്കുന്ന നിരവധിയായ മലയാളി കുടുംബാംഗങ്ങളുടെ സാന്നിദ്ധ്യ സേവനങ്ങള്‍ ഉറപ്പുവരുത്തുവാനും പുതിയ നേതൃത്വം തീരുമാനിച്ചിരിക്കുന്നു.

 
Other News in this category

 
 




 
Close Window