Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.5347 INR  1 EURO=110.1807 INR
ukmalayalampathram.com
Mon 14th Sep 2026
 
 
അസോസിയേഷന്‍
  Add your Comment comment
പത്തനംതിട്ടയിലെ അടൂരില്‍ നിന്നു യുകെയില്‍ എത്തിയ മലയാളികള്‍ കൂട്ടായ്മ നടത്തി
Text By: Team ukmalayalampathram

കേംബ്രിഡ്ജ്ഷെയറില്‍ ഉള്‍പ്പെട്ട പീറ്റര്‍ബറോയിലാണ് അടൂര്‍ നിവാസികള്‍ ഒത്തു ചേര്‍ന്നത്. രാവിലെ 11 മണിക്ക് ആരംഭിച്ച ഔദ്യോഗിക മീറ്റിങ്ങില്‍ റെജി തോമസ്, സാമൂവല്‍ യോഹന്നാന്‍, ജോണ്‍ മാത്യു, മാസ്റ്റര്‍. ഇമ്മാനുവേല്‍ ചെറിയാന്‍ എന്നിവര്‍ ചേര്‍ന്ന് നിലവിളക്ക് കൊളുത്തി ഉദ്ഘാടനം നിര്‍വഹിച്ചു. സൈമണ്‍ ചെറിയാന്‍ സ്വാഗതം ആശംസിച്ചു. റെജി തോമസ് സന്നിഹിതരായ കുടുംബങ്ങളെ പരിചയപ്പെടുത്തി ഒപ്പം ഏവരും പരസ്പരം പ്രവാസ ജീവിതത്തിലെ അനുഭവങ്ങളും ജന്മനാടായ അടൂരിലെ മധുരതരമായ ഓര്‍മകളും പങ്കുവെക്കുകയും ചെയ്തു. ഉച്ചഭക്ഷണത്തിനും അംഗങ്ങളുടെ ആകര്‍ഷകമായ നിരവധി കലാപരിപാടികള്‍ക്കും ശേഷം അജി പാപ്പച്ചന്‍ നന്ദി രേഖപ്പെടുത്തി. ദേശീയ ഗാനത്തോട് കൂടി ഈ വര്‍ഷത്തെ അടൂര്‍ സംഗമത്തിനു തിരശീല വീണു. അടൂര്‍ സംഗമത്തിന്റെ അംഗങ്ങള്‍ ആയിരുന്ന മരണപ്പെട്ടവരുടെ വേര്‍പാടില്‍ യോഗം അനുശോചനം രേഖപ്പെടുത്തി.

 
Other News in this category

 
 




 
Close Window