Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.5347 INR  1 EURO=110.1807 INR
ukmalayalampathram.com
Mon 14th Sep 2026
 
 
അസോസിയേഷന്‍
  Add your Comment comment
ഗ്രേയ്റ്റര്‍ മാഞ്ചസ്റ്റര്‍ മലയാളി ഹിന്ദു കമ്യുണിറ്റിയുടെ ദീപാവലി ആഘോഷങ്ങള്‍ വിതിംഗ്ടണില്‍
Text By: Team ukmalayalampathram

ഗ്രേയ്റ്റര്‍ മാഞ്ചസ്റ്റര്‍ മലയാളി ഹിന്ദു കമ്യുണിറ്റിയുടെ ഈ വര്‍ഷത്തെ ദീപാവലി ആഘോഷങ്ങള്‍ നവംബര്‍ 11ന് ശനി വൈകിട്ട് 5.30 മുതല്‍ ഒന്‍പതു വരെ രാധാകൃഷ്ണ മന്ദിറില്‍ (ഗാന്ധിഹാള്‍) വിതിംഗ്ടണില്‍ വച്ച് ഭക്ത്യാദരപ്പൂര്‍വ്വം നടത്തുകയാണ്. അന്നേദിവസം കുടുംബ ഐശ്വര്യ ലക്ഷ്മി പൂജയും അര്‍ച്ചനയും തുടര്‍ന്ന് അന്നദാനവും ഉണ്ടായിരിക്കുന്നതാണ്. ദീപാവലിക്ക് പിന്നില്‍ പല ഐത്യഹ്യങ്ങളും പറയുന്നുണ്ടെങ്കിലും പ്രധാനമായും കേട്ട് വരുന്നത് പതിനാല് വര്‍ഷത്തെ വനവാസവും കഴിഞ്ഞ് അയോധ്യയില്‍ തിരിച്ചെത്തുന്ന ശ്രീരാമനേയും സീതയേയും സ്വീകരിച്ച് ആനയിക്കുന്നതിന്റെ ഓര്‍മ്മപുതുക്കാനായി ശ്രീരാമഭക്തര്‍ എല്ലാ വര്‍ഷവും രാമയണത്തിലെ യുദ്ധകണ്ഡത്തിന്റെ അവസാനഭാഗങ്ങളിലൊന്നായ അയോദ്ധ്യാപ്രവേശത്തില്‍ വിശദമായി വര്‍ണിക്കുന്നത് പോലെ ദീപാവലി ഒരുക്കുന്നു. ദീപം തെളിക്കുമ്പോള്‍ ഉണ്ടാകുന്ന വെളിച്ചം ഭൂമിയില്‍ വെളിച്ചം പകരുന്നതിനോടൊപ്പം നമ്മുടെ ഉള്ളിലെ ഇരുട്ട് മാറ്റി വെളിച്ചം നല്കട്ടെ എന്നും ആശംസിക്കുന്നു. എല്ലാവരുടെയും സാന്നിധ്യം പ്രതീക്ഷിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു. കൂടാതെ ഈ വര്‍ഷത്തെ മണ്ഡലകാല തീര്‍ത്ഥാടനം ഡിസംബര്‍ രണ്ടിന് ശനിയാഴ്ച രാധാകൃഷ്ണ മന്ദിര്‍ വിതിംഗടണ്‍ നിന്നും കെട്ട് നിറച്ച് ബര്‍മിംഹാം ബാലാജി ക്ഷേത്രത്തിലേക്ക് പോകുകയാണ്. ആ പുണ്യചടങ്ങിലേക്ക് എല്ലാ അയ്യപ്പാ ഭക്തരേയും ക്ഷണിക്കുന്നു. അതുപോലെ ഈ വര്‍ഷത്തെ മകരവിളക്ക് മഹോത്സവം ജനുവരി 14ന് ആണ് നടത്തപ്പെടുന്നത്. ഈ വര്‍ഷത്തെ മകരവിളക്ക് ഹരിവരാസനത്തിന്റെ നൂറാം വാര്‍ഷിക ആഘോഷത്തിന്റെ അവസാനദിനം കൂടിയാണ്. ഭക്തി നിര്‍ഭരമായ ഈ ചടങ്ങുകളിലേക്കെല്ലാം ഭക്ത ജനങ്ങളുടെ സഹകരണം പ്രതീക്ഷിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്കായി ബന്ധപ്പെടുക ഹരികുമാര്‍ -07403344590 ഗോപകുമാര്‍-07932672467 സുധീര്‍-07554933007 സ്ഥലത്തിന്റെ വിലാസം Radhakrishna Mandir, Brunswick Road, Withington, M20 4QB

 
Other News in this category

 
 




 
Close Window