Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.5347 INR  1 EURO=110.1807 INR
ukmalayalampathram.com
Mon 14th Sep 2026
 
 
അസോസിയേഷന്‍
  Add your Comment comment
നോട്ടിന്‍ ഹാം ഷെയറിലെ മാന്‍സ്ഫീല്‍ഡ് സെന്റ്. മേരിസ് ഇന്ത്യന്‍ (മലങ്കര) ഓര്‍ത്തഡോക്സ് ഇടവകയുടെ ഒ.വി.ബി.എസ്
Text By: Team ukmalayalampathram

സൂം മീറ്റില്‍ പ്രാര്‍ത്ഥനയോടുകൂടി ഒവിബിഎസിന് തുടക്കം കുറിച്ചു. ഇടവക വികാരി ഫാദര്‍ ബിനോയ് ജോഷ്വാ ഒവിബിഎസ് ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് ഈ വര്‍ഷത്തെ ഒവിബിഎസ് ചിന്താവിഷയമായ ബൈബിള്‍ വാക്യം വിശുദ്ധ യോഹന്നാന്‍ 15.4 'ദൈവത്തില്‍ വസിപ്പിന്‍' എന്ന ചിന്താവിഷയത്തെ ആസ്പദമാക്കി പഴയ സെമിനാരി അധ്യാപകന്‍ ഫാ. ജോണ്‍സാം സണ്‍ഡേ സ്‌കൂള്‍ കുട്ടികള്‍ക്ക് ക്ലാസുകള്‍ എടുത്തു. 28നു രാവിലെ എട്ടര മണി മുതല്‍ വൈകുന്നേരം നാലു മണി വരെ ഒവിബിഎസിന്റെ രണ്ടാം ദിവസം വളരെ ഭംഗിയോടെ കുട്ടികളെ വളരെ ലളിതമായി സണ്‍ഡേ സ്‌കൂള്‍ ടീച്ചേഴ്സ് ബൈബിള്‍ ആസ്പദമായ ആക്ഷന്‍ സോങ്ങുകളും സ്‌കിറ്റ് സ്റ്റോറീസും വേദവാക്യങ്ങളും പഠിപ്പിക്കുന്നതിന് നേതൃത്വം നല്‍കി. 29ന് വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷം ഒവിബിഎസ് റാലിയും സമാപന സമ്മേളനത്തില്‍ കുട്ടികളുടെ ആക്ഷന്‍ സോങ്ങുകളും സ്‌കിറ്റും നടത്തപ്പെടുകയുണ്ടായി. ഇടവക വികാരി ബിനോയ് ജോഷ് ഒവിബിഎസിന് നേതൃത്വം നല്‍കിയ ഹെഡ് ടീച്ചര്‍ റീന റോബിനെയും സണ്‍ഡേ സ്‌കൂള്‍ ടീച്ചേഴ്സിനെ അനുമോദിക്കുകയുണ്ടായി. 75 ഓളം സ്‌കൂള്‍ കുട്ടികള്‍ പങ്കെടുത്തു. സണ്‍ഡേ സ്‌കൂള്‍ ടീച്ചര്‍ അനു ജോര്‍ജ് ഒവി ബി എസില്‍ പങ്കെടുത്ത എല്ലാ കുട്ടികള്‍ക്കും പങ്കെടുപ്പിച്ച മാതാപിതാക്കള്‍ക്കും നന്ദി പറഞ്ഞു സ്നേഹവിരുന്നോടുകൂടി ഒവിബിഎസ് പര്യവസാനിച്ചു.

 
Other News in this category

 
 




 
Close Window