Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=130.6677 INR  1 EURO=111.7943 INR
ukmalayalampathram.com
Mon 24th Aug 2026
 
 
അസോസിയേഷന്‍
  Add your Comment comment
യുകെയിലെ ശ്രീനാരായണീയര്‍ ശിവഗിരി തീര്‍ത്ഥാടനം നടത്തുന്നു; ഡിസംബര്‍ 30, 31 തീയതികളില്‍
Text By: Team ukmalayalampathram
ശിവഗിരി തീര്‍ത്ഥാടനം 91-ാമത് വര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ യൂറോപ്പിലെ ഗുരുഭക്തരും ആവേശത്തിലാണ്. ഈ വര്‍ഷം മുതല്‍ തീര്‍ത്ഥാടനത്തിനു ശിവഗിരിയില്‍ എത്തിച്ചേരുവാന്‍ സാധിക്കാത്ത യൂറോപ്പിലെ ശ്രീനാരായണീയര്‍ക്കായി യുകെയില്‍ അവസരം ഒരുങ്ങുന്നു. ഡിസംബര്‍ 30, 31 തീയതികളില്‍ യുകെയിലെ ശിവഗിരി ആശ്രമത്തില്‍ രണ്ടു ദിവസങ്ങളിലായി ശിവഗിരി തീര്‍ത്ഥാടനാഘോഷം നടക്കുന്നതാണ്.

യുകെയില്‍ വൂള്‍വര്‍ഹാംടണ്‍ എന്ന സ്ഥലത്തെ ലോര്‍ഡ്‌സ് സ്ട്രീറ്റില്‍ സ്ഥിതി ചെയ്യുന്ന ശിവഗിരി ആശ്രമത്തില്‍ നിന്നും ഒരു വിളിപ്പാടകലെ ശ്രീ ബുദ്ധനും, ഭഗവാന്‍ കൃഷ്ണനും, ജുമുഅ മസ്ജിദ്തും ഗുരുദ്വാരയും ക്രിസ്ത്യന്‍ ദേവാലയവും തുടങ്ങി സര്‍വമതങ്ങളുടെയും ആത്മീയ കേന്ദ്രങ്ങള്‍ ഒത്തു ചേരുന്ന സ്ഥലത്താണ് തീര്‍ത്ഥാടന പദയാത്ര നടത്തുവാനായി തിരഞ്ഞെടുത്തിട്ടുള്ളത്.


യുകെയില്‍ ആദ്യമായി നടക്കുന്ന ഈ തീര്‍ത്ഥാടനത്തിനോടാനുബന്ധിച്ചു നടത്തുന്ന പദയാത്രയിലും, തീര്‍ത്ഥാടനത്തിലും യുകെയിലെ എല്ലാ ഗുരു ഭക്തരെയും ക്ഷണിക്കുന്നു.
 
Other News in this category

 
 




 
Close Window