Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=126.6304 INR  1 EURO=109.7936 INR
ukmalayalampathram.com
Thu 23rd Apr 2026
 
 
അസോസിയേഷന്‍
  Add your Comment comment
വെസ്റ്റേണ്‍ സൂപ്പര്‍ മെയര്‍ വമ്പന്‍ ദീപാവലി ആഘോഷം അതിഗംഭീരം; തിരി കൊളുത്തിയത് ചാള്‍സ് രാജാവിന്റെ പ്രതിനിധി
Text By: Team ukmalayalampathram
സാഹോദര്യത്തിന്റെ വെളിച്ചമോതി വെസ്റ്റേണ്‍ ഹിന്ദു മഹാസമാജവും ബംഗ്ലാദേശി മുസ്ലീം കമ്മ്യൂണിറ്റിയും ഫെഡറേഷന്‍ ഓഫ് യംഗ് ഇന്ത്യന്‍സും ചേര്‍ന്നു സംഘടിപ്പിച്ച ദീപാവലി ആഘോഷം. ജനതിരക്കിനാല്‍ വെസ്റ്റേണ്‍ സൂപ്പര്‍മെയര്‍ ഫുട്ബോള്‍ ക്ലബ് നിറഞ്ഞു കവിഞ്ഞിരുന്നു. ലോര്‍ഡ് ലഫ്റ്റന്റ്, വെസ്റ്റേണ്‍ മേയര്‍, ബ്രിസ്റ്റോള്‍ മേയര്‍ ടോം ആദിത്യ, കൗണ്‍സിലേര്‍സ്, ഹെഡ് ഓഫ് പോലീസ്, എന്‍എച്ച്എസ് ഡയറക്ടേഴ്സ് തുടങ്ങി 24 വിവിഐപികള്‍ പരിപാടിയില്‍ പങ്കെടുത്തു ആശംസകള്‍ അര്‍പ്പിച്ചു. യുകെയില്‍ ഇങ്ങനെ എല്ലാ കമ്മ്യൂണിറ്റികള്‍ കൂടി ഒരുമിച്ചു നടത്തുന്ന ആദ്യത്തെ പരിപാടി ഇതായിരിക്കുമെന്നു ടോം ആദിത്യ പറഞ്ഞു.


യുകെയിലെ അറിയപ്പെടുന്ന കലാകാരന്‍മാരായ ഷൈനു ഷറഫുദീന്‍, പ്രമോദ് പിള്ളൈ, അരുണ്‍ അനിരുദ്ധ്, ശാലു സുനില്‍ എന്നിവര്‍ ഒത്തു ചേര്‍ന്നപ്പോള്‍ ഒരു ഒന്നാന്തരം കലാവിരുന്ന് ആയി മാറി. അരുണ്‍ കോശി ഒരുക്കിയ ബോളിവുഡ് ഡിജെയ്ക്ക് ഇംഗ്ലീഷുകാരു കൂടി ചുവടു വച്ചപ്പോള്‍ ജനസാഗരം ഇളകി മറിഞ്ഞു. കോഓര്‍ഡിനേറ്റര്‍മാരായി പ്രവര്‍ത്തിച്ച സയിദ് അഹമ്മദ് (ബംഗ്ലാദേശി കമ്മ്യൂണിറ്റി) അഖിലേഷ് മാധവന്‍ (എഫ് വൈ ഐ കമ്മ്യൂണിറ്റി) അരുണ്‍ (ഡബ്ല്യുഎച്ച്എംഎസ്) എന്നിവരെ എല്ലാവരും പേരെടുത്തു പ്രശംസിച്ചു.
 
Other News in this category

 
 




 
Close Window