Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.5347 INR  1 EURO=110.1807 INR
ukmalayalampathram.com
Mon 14th Sep 2026
 
 
അസോസിയേഷന്‍
  Add your Comment comment
വാട്ടര്‍ഫോര്‍ഡ് വൈക്കിംഗ്‌സ് ഇനി മുതല്‍ വാട്ടര്‍ഫോര്‍ഡ് വൈക്കിംഗ്‌സ് സ്‌പോര്‍ട്‌സ് ആന്‍ഡ് ആര്‍ട്‌സ് ക്ലബ് എന്ന് അറിയപ്പെടും.
Text By: Team ukmalayalampathram

വാട്ടര്‍ഫോര്‍ഡ് വൈക്കിംഗ്‌സ് സ്‌പോര്‍ട്‌സ് ആന്‍ഡ് ആര്‍ട്‌സ് ക്ലബ് ഔദ്യോഗികമായി അയര്‍ലണ്ടിലെ നിയമപ്രകാരം രജിസ്റ്റര്‍ ചെയ്ത സന്തോഷ വാര്‍ത്ത പങ്കുവച്ച് ഭാരവാഹികള്‍. ഫേസ് ബുക്ക് കുറിപ്പിലാണ് ഈ വിവരം പങ്കുവച്ചിട്ടുള്ളത്. ഫേസ് ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം: - വാട്ടര്‍ഫോര്‍ഡ് വൈക്കിംഗ്‌സ് സ്‌പോര്‍ട്‌സ് ആന്‍ഡ് ആര്‍ട്‌സ് ക്ലബ് ഔദ്യോഗികമായി അയര്‍ലണ്ടിലെ നിയമപ്രകാരം രജിസ്റ്റര്‍ ചെയ്തു. വളരെ സന്തോഷത്തോടെ നിങ്ങളെ അറിയിക്കുകയാണ്. *രജി നമ്പര്‍ 754468* . ഏറെക്കാലത്തെ പരിശ്രമത്തിന്റെ ഫലമായാണ് നമുക്ക് ഇത് നേടാനായത്.കണക്കുകള്‍ സുതാര്യമായി അവതരിപ്പിക്കുന്നതിലും അത് ഗവണ്‍മെന്റിന്റെ മുന്നില്‍ വസ്തുനിഷ്ഠമായി വെക്കുവാന്‍ സാധിച്ചതിനാലും അതോടൊപ്പം തന്നെ ക്ലബ്ബിന്റെ പ്രവര്‍ത്തന മികവിന്റെയും അടയാളമാണ് വാട്ടര്‍ഫോര്‍ഡ് വൈക്കിങ്‌സ് സ്‌പോര്‍ട്‌സ് ആന്‍ഡ് ആര്‍ട്‌സ് ക്ലബ് വാട്ടര്‍ഫോര്‍ഡിലെ റജിസ്റ്റേര്‍ഡ് ക്ലബ്ബായി മാറുവാന്‍ കഴിഞ്ഞതിലൂടെ വ്യക്തമാക്കുന്നത് ഉത്തരവാദിത്തങ്ങള്‍ കൂടുകയാണ് ,വാട്ടര്‍ഫോര്‍ഡിലെ കായിക ഇനങ്ങളെ സ്‌നേഹിക്കുന്നതോടൊപ്പം കലാസാംസ്‌കാരിക രംഗത്ത് നമ്മോടൊപ്പംതന്നെ നമ്മുടെ വരും തലമുറയെ വാര്‍ത്തെടുക്കുക എന്ന ലക്ഷ്യമാണ് നാം ഇതിലൂടെ മുന്നോട്ട് വെക്കുന്നത്. ഭാവിയുടെ വാഗ്ദാനങ്ങളാണ് നമ്മുടെ കുട്ടികള്‍, അവരുടെ കഴിവുകള്‍ തിരിച്ചറിഞ്ഞു അവരെ വേണ്ടരീതിയില്‍ പരിശീലിപ്പിക്കേണ്ടത് നമ്മുടെ കര്‍ത്തവ്യമാണ്, ഇതിലേക്കായിട്ടുള്ള പലവിധ പദ്ധതികള്‍ ക്ലബ്ബിന്റെ അണിയറയില്‍ മികച്ചരീതിയില്‍ ഒരുങ്ങുന്നുണ്ട്. വൈക്കിങ്‌സ് ക്രിക്കറ്റ് ക്ലബിന് പുറമെ ബാഡ്മിന്റണ്‍, വടംവലി, ഫുട്‌ബോള്‍ തുടങ്ങിയ കായികയിനങ്ങളും വൈക്കിങ്‌സ് മാത്‌സ് ട്യൂഷന്‍ വൈക്കിങ്‌സ് ചാരിറ്റിയായ വി-ഹെല്പ് എന്നിവയും നമ്മള്‍ തുടങ്ങിക്കഴിഞ്ഞു. ഇനിയും ഒത്തിരിദൂരം സഞ്ചരിക്കാനുണ്ട്, നിങ്ങളുടെ എല്ലാവിധമായ പ്രാര്‍ത്ഥനകളും സഹകരണവും ഭാവിയില്‍ പ്രതീക്ഷിച്ചുകൊണ്ട്, വൈക്കിങ്‌സ് കമ്മിറ്റി.

 
Other News in this category

 
 




 
Close Window