Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Wed 16th Oct 2024
 
 
Teens Corner
  Add your Comment comment
അഭിഷേകാഗ്നി രണ്ടാം ശനിയാഴ്ച ബൈബിള്‍ കണ്‍വെന്‍ഷന്‍ 12ന് ബര്‍മിങ്ഹാം ബെഥേല്‍ സെന്ററില്‍ നടക്കും. പ്രമുഖ വചന പ്രഘോഷകനും അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രി യുകെയുടെ നേതൃത്വവുമായ ഫാ. ഷൈജു നടുവത്താനിയില്‍ കണ്‍വെന്‍ഷന്‍ നയിക്കും.
Text By: Babu Joseph
ഗ്രേറ്റ് ബ്രിട്ടന്‍ രൂപത ഇവാഞ്ചലൈസേഷന്‍ ചെയര്‍പേഴ്സണും പ്രമുഖ ആത്മീയ ശുഷ്രൂഷകയും ഫാമിലി കൗണ്‍സിലറുമായ സിസ്റ്റര്‍ ആന്‍ മരിയ എസ് എച്ച് ഇത്തവണത്തെ കണ്‍വെന്‍ഷനില്‍ പങ്കെടുക്കും.


അഞ്ചു വയസ്സു മുതലുള്ള കുട്ടികള്‍ക്ക് ക്ലാസ് അടിസ്ഥാനത്തില്‍ പ്രത്യേക ശുശ്രൂഷ, മലയാളത്തിലോ ഇംഗ്ലീഷിലോ കുമ്പസാരത്തിനും സ്പിരിച്ച്വല്‍ ഷെയറിങിനും സൗകര്യം എന്നിവയും അഭിഷേകാഗ്നി രണ്ടാം ശനിയാഴ്ച്ച കണ്‍വെന്‍ഷന്റെ ഭാഗമാകും. ശുശ്രൂഷകള്‍ രാവിലെ എട്ടിന് ആരംഭിച്ച് വൈകിട്ട് നാലിന് സമാപിക്കും.


വിവിധ പ്രദേശങ്ങളില്‍നിന്നും കോച്ചുകളും മറ്റ് വാഹനങ്ങളും വിശ്വാസികളുമായി കണ്‍വെന്‍ഷനിലേക്ക് എത്തിച്ചേരും. കണ്‍വെന്‍ഷനില്‍ കുട്ടികള്‍ക്കും ടീനേജുകാര്‍ക്കും എഎഫ്സിഎം മിനിസ്ട്രിയുടെ കിഡ്സ് ഫോര്‍ കിങ്ഡം, ടീന്‍സ് ഫോര്‍ കിങ്ഡം ടീമിന്റെ നേതൃത്വത്തില്‍ പ്രത്യേക ശുശ്രൂഷയും ക്ലാസ്സുകളും ഉണ്ടായിരിക്കും കണ്‍വെന്‍ഷനിലുടനീളം കുമ്പസാരത്തിനും സ്പിരിച്വല്‍ ഷെയറിങിനും സൗകര്യമുണ്ടായിരിക്കുന്നതാണ്. ഇംഗ്ലീഷ്, മലയാളം ബൈബിള്‍, മറ്റ് പ്രാര്‍ത്ഥന പുസ്തകങ്ങള്‍ എന്നിവ ലഭ്യമാകുന്ന എല്‍ഷദാസ് ബുക്ക് മിനിസ്ട്രി കണ്‍വെന്‍ഷനില്‍ പ്രവര്‍ത്തിക്കും.


ജപമാല, വി. കുര്‍ബാന, വചന പ്രഘോഷണം, ആരാധന, ദിവ്യ കാരുണ്യ പ്രദക്ഷിണം എന്നിവ ഉള്‍പ്പെടുന്ന അഭിഷേകാഗ്നി കണ്‍വെന്‍ഷനിലേക്ക് അഭിഷേകാഗ്നി യുകെ മിനിസ്ട്രിയുടെ നേതൃത്വം ഫാ. ഷൈജു നടുവത്താനിയിലും എഎഫ്സിഎം യുകെ കുടുംബവും ക്ഷണിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക

ഷാജി ജോര്‍ജ് 07878 149670

ജോണ്‍സണ്‍ +44 7506 810177

അനീഷ് 07760 254700

ബിജുമോന്‍ മാത്യു 07515 368239

നിങ്ങളുടെ പ്രദേശങ്ങളില്‍ നിന്നും കണ്‍വെന്‍ഷനിലേക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള വാഹന യാത്രാ സൗകര്യത്തെപ്പറ്റി അറിയുവാന്‍ ;

ജോസ് കുര്യാക്കോസ് 07414 747573

ബിജുമോന്‍ മാത്യു 07515 368239

സ്ഥലത്തിന്റെ വിലാസം

Bethel Convention Centre, Kelvin Way, West Bromwich, Birmingham, B707JW

കണ്‍വെന്‍ഷന്‍ സെന്ററിന് ഏറ്റവും അടുത്തായുള്ള ട്രെയിന്‍ സ്റ്റേഷന്‍

Sandwell &Dudley, West Bromwich, B70 7JD
 
Other News in this category

 
 




 
Close Window