രാവിലെ 10.30 ഓടെ പ്രയാഗ്രാജില്‍ എത്തിയ രാഷ്ട്രപതി കുംഭമേളയോട് അനുബന്ധിച്ചുള്ള പ്രത്യേക പൂജയിലും പങ്കെടുത്തു. ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ ആനന്ദി ബെന്‍ പട്ടേല്‍, മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവര്‍ ചേര്‍ന്നാണ് പ്രയാ?ഗ് രാജിലെത്തിയ രാഷ്ട്രപതിയെ സ്വീകരിച്ചത്. കൂടാതെ ഹനുമാന്‍ ക്ഷേത്രത്തിലും രാഷ്ട്രപതി സന്ദര്‍ശനം നടത്തും. രാഷ്ട്രപതിയുടെ സന്ദര്‍ശനത്തിന്റെ പശ്ചാത്തലത്തില്‍ വലിയ സുരക്ഷാക്രമീകരണങ്ങളാണ് പ്രയാഗ്രാജില്‍ ഒരുക്കിയിരുന്നത്.
പ്രധാനമന്ത്രി നരേന്ദ്രമോദിയും കുംഭമേളയില്‍ പങ്കെടുത്തിരുന്നു. പ്രധാനമന്ത്രി സ്നാനം നടത്തിയത് യോഗി ആദിത്യനാഥിനൊപ്പമാണ്. പുണ്യസ്നാനം നടത്തുന്നതിന് മുന്നോടിയായി ഗംഗാനദിയിലൂടെ യോഗി ആദിത്യനാഥിനോടൊപ്പം പ്രധാനമന്ത്രി ബോട്ട് സവാരി നടത്തി. ഗംഗാനദിയില്‍ ആരതി നടത്തി പ്രാര്‍ത്ഥിച്ച ശേഷമാണ് പുണ്യസംഗമസ്ഥാനത്ത് എത്തിയത്. നിരവധി പ്രമുഖരും കലാകാരന്മാരുമാണ് ഇതിനോടകം കുംഭമേളയില്‍ പങ്കെടുത്തത്. അതേസമയം 40 കോടി തീര്‍ത്ഥാടകര്‍ ഇതുവരെ കുംഭമേളയില്‍ പങ്കെടുത്തു എന്നാണ് കണക്കുകള്‍. ജനുവരി 13ന് ആരംഭിച്ച കുംഭമേള മഹാശിവരാത്രി ദിനമായ ഫെബ്രുവരി 26ന് അവസാനിക്കും. |