മലയാളികളുടെ ഏക മകള്‍ നിമ്മി ഇപ്പോള്‍ എംബിബിഎസിന് പഠിക്കുകയാണ്. ഭാര്യ നിമ്മിയെയും മകള്‍ ശ്രീലക്ഷ്മിയെയും പൊതുപരിപാടികളിലൊന്നും സജീവമായി കാണാറുമില്ല. ശ്രീ നാരായണ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലാണ് ശ്രീലക്ഷ്മി എംബിബിഎസ് പഠിക്കുന്നത്. കലാഭവന്‍ മണിയുടെ ഏറ്റവും വലിയ ആ?ഗ്രഹമായിരുന്നു മകളെ ഡോക്ടറാക്കുക എന്നത്. അച്ഛന്റെ ആ?ഗ്രഹം സഫലീകരിക്കുകയാണ് മകള്‍. പാവപ്പെട്ടവര്‍ക്കായി സൗജന്യമായി ചികിത്സ സഹായം നല്‍കുന്ന ഒരു ആശുപത്രിയും മകളെ ഡോക്ടറാക്കുക എന്നതുമാണ് തന്റെ ആ?ഗ്രഹമെന്ന് കലാഭവന്‍ മണി മുന്‍പ് പറഞ്ഞിട്ടുണ്ട്.
സോഷ്യല്‍മീഡിയയിലും സജീവമല്ലാത്ത ശ്രീലക്ഷ്മിയുടെ ഒരു വീഡിയോ ഇപ്പോള്‍ വൈറലാകുന്നുണ്ട്.
സുഹൃത്ത് പങ്കുവച്ച യൂട്യൂബ് വീഡിയോയിലാണ് ശ്രീലക്ഷ്മിയെ കാണാന്‍ കഴിയുന്നത്. അച്ഛന്റെ പഴയ ഓര്‍മകള്‍ സുഹൃത്തുക്കള്‍ക്ക് കാണിച്ചുകൊടുക്കുന്ന ശ്രീലക്ഷ്മി, ഓരോ ഓര്‍മ്മകളും അയവിറക്കുന്നുണ്ട്. കൂട്ടുകാരിയായ ശില്പയുടെ വ്‌ലോ?ഗിലാണ് ശ്രീലക്ഷ്മി വിശേഷങ്ങള്‍ പങ്കിടുന്നത്.
അച്ഛന് പിറന്നാള്‍ സമ്മാനം കിട്ടിയ ആന, താന്‍ വരച്ച ചിത്രങ്ങള്‍, അച്ഛന്റെ ഓര്‍മ്മ കുടീരം, പാടി തുടങ്ങിയ എല്ലാ ഓര്‍മ്മകളും കൂട്ടുകാര്‍ക്കുവേണ്ടി ശ്രീ പറഞ്ഞുകൊടുക്കുന്നുണ്ട്. |