Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=130.6677 INR  1 EURO=111.7943 INR
ukmalayalampathram.com
Mon 24th Aug 2026
 
 
അസോസിയേഷന്‍
  Add your Comment comment
ന്യൂകാസില്‍ അത്‌ലറ്റിക് ക്ലബ് സംഘടിപ്പിക്കുന്ന ഏഷ്യന്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് ജൂലൈ 19 ന്
Text By: UK Malayalam Pathram

അത്‌ലറ്റിക് ക്ലബ് ന്യൂകാസില്‍ ഏഷ്യന്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് സംഘടിപ്പിക്കുന്നു. ന്യൂകാസിലിലെ നോര്‍ത്തുംബ്രിയ യൂണിവേഴ്സിറ്റിയിലെ സ്പോര്‍ട്സ് സെന്ററില്‍ ജൂലൈ 19 ന് ഉച്ചയ്ക്ക് 12 മണിക്ക് ആരംഭിക്കും. യുകെയിലെ 11 മലയാളി ടീമുകള്‍ പങ്കെടുക്കുന്നു, ദുബായില്‍ നിന്നുമുള്ള ഒരു ടീമും ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നുണ്ട്. ടൂര്‍ണമെന്റില്‍ വിജയികള്‍ക്ക് 651 പൗണ്ട്, രണ്ടാം സമ്മാനര്‍ഹര്‍ക്ക് 351 പൗണ്ട്, മൂന്നാം സ്ഥാനക്കാര്‍ക്ക് 201 പൗണ്ട്, നാലാം സ്ഥാനം നേടുന്ന ടീമിന് 101 പൗണ്ട് എന്നിങ്ങനെ ട്രോഫിയോടൊപ്പം സമ്മാനം ലഭിക്കും. കേരള വോളിബോളിലെ കൊമ്പന്‍മാര്‍ മാറ്റുരക്കുന്ന ഈ കായിക മാമാങ്കത്തിലേക്കു ഏവര്‍ക്കും സ്വാഗതം. ഞങ്ങളുടെ പ്രധാന സ്പോണ്‍സറായ ഐഡിയലിസ്റ്റിക് ഫിനാന്‍ഷ്യല്‍ സര്‍വീസസും സഹ-സ്പോണ്‍സര്‍മാരായി SM24 ഹെല്‍ത്ത് കെയര്‍ ലിമിറ്റഡ്, ആല്‍ഡ്രിയാസ് ഓട്ടോ ഡീല്‍സ് ഗേറ്റ്സ്ഹെഡ് ന്യൂകാസില്‍, മിന്റ് ലീഫ് കേരള റെസ്റ്റോറന്റ് മിഡില്‍സ്ബറോ, അങ്കമാലി കിച്ചണ്‍ ന്യൂകാസില്‍ നും നന്ദി രേഖപ്പെടുത്തുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: ബിജീഷ് - 07767272899 ലിറ്റോ - 07413901232

 
Other News in this category

 
 




 
Close Window