|
ഗോറെട്ടി കൊടുങ്കാറ്റ് റണ്‍വെകളില്‍ മഞ്ഞ് നിറച്ചതോടെ യുകെയില്‍ രണ്ടാമത്തെ പ്രധാന വിമാനത്താവളമായ ബര്‍മിംഗ്ഹാം എയര്‍പോര്‍ട്ട് അടച്ചു. മണിക്കൂറില്‍ 100 മൈല്‍ വേഗത്തില്‍ കാറ്റും, ഐസും ഗതാഗതം താറുമാറാക്കി.
ഇന്നലെ ഉച്ചതിരിഞ്ഞ് കൊടുങ്കാറ്റ് എത്തിയതോടെ കാലാവസ്ഥ മാറിമറിയുകയാണ് ചെയ്തത്. ഈ വര്‍ഷത്തെ ആദ്യത്തെ റെഡ് കാലാവസ്ഥാ മുന്നറിയിപ്പും ഇതിനിടെ മെറ്റ് ഓഫീസ് പുറപ്പെടുവിച്ചു.
രാത്രി 9.30-ഓടെയാണ് എല്ലാ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവെയ്ക്കുന്നതായി ബര്‍മിംഗ്ഹാം എയര്‍പോര്‍ട്ട് പ്രഖ്യാപിച്ചത്. റണ്‍വെ മഞ്ഞ് മൂടിയതോടെ ഇവിടെ നിന്നുള്ള സര്‍വ്വീസുകള്‍ അസാധ്യമായി. വെസ്റ്റ് മിഡ്ലാന്‍ഡ്സ് എയര്‍പോര്‍ട്ടും റണ്‍വെ അടച്ചിട്ടുണ്ട്.
അവസാന നിമിഷം വന്ന നടപടിയില്‍ ബര്‍മിംഗ്ഹാം വിമാനത്താവളത്തില്‍ എത്തിയ യാത്രക്കാര്‍ രോഷം രേഖപ്പെടുത്തുന്നുണ്ട്. ചിലര്‍ വിമാനത്തില്‍ കയറിയ ശേഷമാണ് തീരുമാനം വന്നതെന്നും പരാതിയുണ്ട്. ഹീത്രൂവിലും അനേകരുടെ യാത്രയാണ് മുടങ്ങിയത്.
ഇതിനിടെ വെസ്റ്റ് മിഡ്ലാന്‍ഡ്സിലെ എം5-ല്‍ കനത്ത മഞ്ഞുവീഴ്ചയില്‍ ഡ്രൈവര്‍മാര്‍ അഞ്ച് മൈല്‍ ട്രാഫിക് കടക്കാന്‍ പോരാട്ടം നടത്തേണ്ടി വന്നു, മണിക്കൂറുകള്‍ കാലതാമസം നേരിട്ടാണ് ഈ ദൂരം കടക്കാന്‍ കഴിയുന്നത്. മോട്ടോര്‍വെയില്‍ രണ്ട് ലെയിനുകള്‍ ഇവിടെ അടച്ചു. |