|
കോട്ടയം സ്വദേശിയായ വിക്ടറി എജി ചര്‍ച്ച്, കാര്‍ഡിഫ് സഭയിലെ സജീവ അംഗമായിരുന്ന ബ്രദര്‍ ജോണ്‍ തോമസ് (45 - അനില്‍) അന്തരിച്ചു. വ്യാഴാഴ്ച രാവിലെയായിരുന്നു അന്ത്യം. ഭാര്യ - രേണു ജോണ്‍. മക്കള്‍ - റൂബന്‍, അദിയ. കോട്ടയം മണര്‍കാട് തൊണ്ടുകണ്ടത്തില്‍ കുടുംബാംഗമാണ് ബ്രദര്‍ ജോണ്‍ തോമസ്. കുടുംബ സമേതം യുകെയിലെ ന്യൂപോര്‍ട്ടിലായിരുന്നു താമസിച്ചിരുന്നത്. 15 വര്‍ഷത്തോളം കുവൈറ്റിലായിരുന്ന ജോണ്‍ തോമസ് രണ്ടര വര്‍ഷം മുമ്പാണ് വെയില്‍സിലെ ന്യൂപോര്‍ട്ടിലേക്ക് എത്തിയത്. ശവസംസ്‌കാര ശുശ്രൂഷയും, മറ്റു വിവരങ്ങളും പിന്നീട് അറിയിക്കുമെന്ന് സഭാശുശ്രൂഷകന്‍ ബിനോയ് എബ്രഹാം അറിയിച്ചു. കാന്‍സര്‍ ബാധിതനായി ചികിത്സയിലായിരുന്നു ബ്രദര്‍ ജോണ്‍ തോമസ്. |