എഡിന്‍ബര്‍ഗ്: നാടുകടത്തലിനായി തടവിലാക്കിയ അനധികൃത കുടിയേറ്റക്കാര്‍ക്ക് കുളിക്കാനായി നൂറു മൈല്‍ ദൂരം സഞ്ചരിക്കേണ്ടിവന്നതായി പ്രിസണ്‍ വാച്ച് ഡോഗുകള്‍ റിപ്പോര്‍ട്ട് ചെയ്തു. എഡിന്‍ബര്‍ഗ് വിമാനത്താവളത്തിന് സമീപമുള്ള ഡിറ്റന്‍ഷന്‍ കേന്ദ്രത്തില്‍ താമസിച്ചിരുന്ന കുടിയേറ്റക്കാരെ, കുളിക്കാന്‍ സൗകര്യമില്ലാത്തതിനാല്‍, ഗ്ലാസ്ഗോയുടെ തെക്കന്‍ ഭാഗങ്ങളിലുള്ള മറ്റൊരു കേന്ദ്രത്തിലേക്ക് കൊണ്ടുപോയെന്നാണ് വിവരം.
ബോര്‍ഡര്‍ ഫോഴ്സ് ഉദ്യോഗസ്ഥരുടെ വിശദീകരണമനുസരിച്ച്, എയര്‍പോര്‍ട്ട് ഹോള്‍ഡിങ് സെന്ററില്‍ കുളിക്കാന്‍ സൗകര്യമില്ലാത്തതിനാലാണ് കുടിയേറ്റക്കാരെ മറ്റിടത്തേക്ക് മാറ്റിയത്. ചിലര്‍ വിമാനത്താവളത്തിന് സമീപം 24 മണിക്കൂര്‍ വരെ കാത്തിരിക്കേണ്ടിവരുന്ന സാഹചര്യത്തില്‍, ഫ്രഷ് ആകാന്‍ കിലോമീറ്ററുകള്‍ സഞ്ചരിക്കേണ്ടിവന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു