Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.3326 INR  1 EURO=110.7542 INR
ukmalayalampathram.com
Wed 16th Sep 2026
 
 
ഇന്ത്യ/ കേരളം
  Add your Comment comment
കുളിമുറിയിലെ ബക്കറ്റിലെ വെള്ളത്തില്‍ വീണ് രണ്ടു വയസുകാരന്‍ മരിച്ചു
Text By: UK Malayalam Pathram
പുലിയൂര്‍ തോട്ടിയാട്ട് പളളിത്താഴെയില്‍ ടോംതോമസ്- ജിന്‍സി തോമസ് ദമ്പതികളുടെ മകന്‍ ആക്സ്റ്റണ്‍ പി തോമസ് ആണ് മരിച്ചത്. ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം.
കുഞ്ഞിനെ കിടപ്പുമുറിയില്‍ ഇരുത്തിയ ശേഷം മാതാവ് അടുക്കളയിലേക്ക് പോയ സമയത്താണ് അപകടം സംഭവിച്ചത്. പിന്നീട് തിരികെവന്നപ്പോള്‍ കുഞ്ഞിനെ കാണാതിരുന്നതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് കുളിമുറിയിലെ ബക്കറ്റിലെ വെള്ളത്തില്‍ വീണ നിലയില്‍ കുഞ്ഞിനെ കണ്ടെത്തിയത്. കുളിമുറിയിലെ ബക്കറ്റില്‍ തലകീഴായി വീഴുകയായിരുന്നു. ഇന്ന് ഉച്ചയോടെയാണ് സംഭവം. കുട്ടി കുളിമുറിയിലേക്ക് പോയത് വീട്ടുകാരുടെ ശ്രദ്ധയില്‍ പെട്ടിരുന്നില്ല. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ ചെങ്ങന്നൂര്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
 
Other News in this category

 
 




 
Close Window