കൊല്ലം: യുകെയിലെ ഈസ്റ്റ് റൈഡിങ് ഓഫ് യോര്‍ക്ഷര്‍ കൗണ്‍സിലിന്റെ ആദ്യ യുവ മേയറായി കൊല്ലം സ്വദേശിനിയായ 12 വയസ്സുകാരി നൗറീന് അബ്സിന് സനൂജ് തിരഞ്ഞെടുക്കപ്പെട്ടു. കൊല്ലം മാടന്നട മിന്ഷാ മന്‍സിലില്‍ അബ്സിന് സനൂജ് സെയ്ദ് മുഹമ്മദിന്റെയും ബെനീറ്റയുടെയും മകളാണ് നൗറീന്. യുകെയിലെ സൗത്ത് ഹണ്സ്ലി സ്കൂളില്‍ ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയാണ്. ഈസ്റ്റ് റൈഡിങ് ഓഫ് യോര്‍ക്ഷര്‍ കൗണ്‍സിലിന്റെ ചരിത്രത്തിലെ ആദ്യ യുവ മേയര്‍ എന്ന നേട്ടമാണ് നൗറീന് സ്വന്തമാക്കിയത്. നൗറീന്റെ നേട്ടം കൊല്ലം സ്വദേശികള്‍ക്കും യുകെയിലെ മലയാളി സമൂഹത്തിനും ഒരുപോലെ അഭിമാനമായി.