ലണ്ടന്‍: ഇന്ത്യന്‍ വംശജനായ പൊലീസ് ഉദ്യോഗസ്ഥന് ഹര്‍മാന്‍ സിങ്ങിനെതിരെ ബലാത്സംഗശ്രമം ഉള്‍പ്പെടെയുള്ള ഗുരുതര കുറ്റങ്ങള്‍ ചുമത്തി കേസ്. മെട്രോപൊളിറ്റന്‍ പൊലീസിന്റെ നോര്‍ത്ത് ഏരിയ കമാന്‍ഡ് യൂണിറ്റില്‍ കോണ്‍സ്റ്റബിളായി പ്രവര്‍ത്തിച്ചിരുന്ന ഇയാളെ ഔദ്യോഗിക ചുമതലകളില്‍നിന്ന് സസ്പെന്‍ഡ് ചെയ്തു.
ഇരുപതുകളിലുള്ള യുവതിയുടെ പരാതിയിലാണ് നടപടി. 2026 ജനുവരിയില്‍ നടന്നതായി പരാതിയില്‍ പറയുന്ന സംഭവവുമായി ബന്ധപ്പെട്ട് ജനുവരി 10ന് സിങ്ങിനെ അറസ്റ്റ് ചെയ്തിരുന്നു. ബലാത്സംഗശ്രമം, രണ്ട് ലൈംഗികാതിക്രമ ആരോപണങ്ങള്‍ എന്നിവയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. തുടര്‍ന്ന് അന്വേഷണം തുടരുന്നതിനായി ഇയാളെ ജാമ്യത്തില്‍ വിട്ടയച്ചു.
മെട്രോപൊളിറ്റന്‍ പൊലീസ് നടത്തിയ അന്വേഷണത്തിനുശേഷം കേസ് ക്രൗണ്‍ പ്രോസിക്യൂഷന് സര്‍വീസിന്റെ പരിഗണനയ്ക്ക് കൈമാറി. ഇതിനുപിന്നാലെ ശ്വാസംമുട്ടിച്ചുള്ള ആക്രമണം സംബന്ധിച്ച കുറ്റവും ചുമത്തിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു. നിലവില്‍ സസ്പെന്‍ഷനിലുള്ള ഹര്‍മാന്‍ സിങ് ഒക്ടോബര്‍ 19ന് വെസ്റ്റ്മിന്‍സ്റ്റര്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാകണം. കേസ് കോടതിയുടെ പരിഗണനയിലേക്കു നീങ്ങുന്ന ഘട്ടത്തിലായതിനാല്‍ ഇയാള്‍ക്കെതിരായ ആരോപണങ്ങളില്‍ കുറ്റം തെളിയിക്കപ്പെട്ടിട്ടില്ല.