Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 15th Nov 2026
 
 
UK Special
  Add your Comment comment
ബിബിസിക്കെതിരായ ട്രംപിന്റെ മാനനഷ്ടക്കേസ് തുടരാം; അനുമതി നല്‍കി യുഎസ് കോടതി
reporter

വാഷിങ്ടണ്‍: ബിബിസിക്കെതിരെ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നല്‍കിയ മാനനഷ്ടക്കേസ് തുടരാന്‍ ഫ്‌ലോറിഡയിലെ ഫെഡറല്‍ കോടതി അനുമതി നല്‍കി. കേസ് തള്ളണമെന്ന ബിബിസിയുടെ ആവശ്യം ജഡ്ജി ജെഫ്രി കുന്റ്‌സ് പൂര്‍ണമായി അംഗീകരിച്ചില്ല. എന്നാല്‍ മാനനഷ്ടം സംഭവിച്ചോയെന്ന കാര്യത്തില്‍ കോടതി അന്തിമ തീരുമാനമെടുത്തിട്ടില്ല. 'ട്രംപ്: എ സെക്കന്‍ഡ് ചാന്‍സ്?' എന്ന ഡോക്യുമെന്ററിയിലെ പ്രസംഗദൃശ്യങ്ങളുടെ എഡിറ്റിങ്ങിനെച്ചൊല്ലിയാണ് തര്‍ക്കം. 2021 ജനുവരി ആറിന് ക്യാപിറ്റോള്‍ ആക്രമണത്തിന് മുമ്പ് ട്രംപ് നടത്തിയ പ്രസംഗത്തിന്റെ വ്യത്യസ്ത ഭാഗങ്ങള്‍ കൂട്ടിച്ചേര്‍ത്ത്, അദ്ദേഹം നേരിട്ട് അക്രമത്തിന് ആഹ്വാനം ചെയ്‌തെന്ന പ്രതീതി സൃഷ്ടിച്ചുവെന്നാണ് ആരോപണം. 1,000 കോടി ഡോളര്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് ട്രംപ് കേസ് നല്‍കിയത്.

എഡിറ്റിങ്ങിലെ പിഴവ് അംഗീകരിച്ച് ബിബിസി നേരത്തേ ക്ഷമാപണം നടത്തിയിരുന്നു. എന്നാല്‍ ട്രംപിനെ അപകീര്‍ത്തിപ്പെടുത്തിയെന്ന ആരോപണം സ്ഥാപനം നിഷേധിക്കുന്നു. അതേസമയം, അന്യായ വ്യാപാരരീതികള്‍ സംബന്ധിച്ച ഫ്‌ലോറിഡ നിയമം ബിബിസി ലംഘിച്ചെന്ന ട്രംപിന്റെ മറ്റൊരു വാദം കോടതി തള്ളി. കോടതി തീരുമാനത്തെ വലിയ വിജയമെന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. തീരുമാനത്തില്‍ അതിശയമുണ്ടെങ്കിലും കോടതിയുടെ അധികാരത്തെ മാനിക്കുന്നുവെന്നും കേസ് അടുത്ത ഘട്ടത്തിലേക്ക് നീങ്ങുമെന്നും ബിബിസി പ്രതികരിച്ചു.

 
Other News in this category

 
 




 
Close Window