Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.6813 INR  1 EURO=109.541 INR
ukmalayalampathram.com
Wed 23rd Sep 2026
 
 
Teens Corner
  Add your Comment comment
വെളിച്ചവും ശബ്ദവും ഉപയോഗിച്ച് കലാരംഗത്തു വിസ്മയം സൃഷ്ടിച്ച സൂര്യ കൃഷ്ണമൂര്‍ത്തി യാത്രയായി: ഒട്ടനവധി കലാപ്രതിഭകള്‍ക്ക് അവസം നല്‍കിയ സംഘാടകന്‍
Text By: UK Malayalam Pathram
കലാ സംഘാടകനും നാടക രചയിതാവും ആസ്വാദകനും ഉപാസകനുമായ സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു. 75 വയസായിരുന്നു. ഹൃദ്രോഗത്തെ തുടര്‍ന്ന് തിരുവനന്തപുരത്ത് ചികിത്സയിലിരിക്കവെയാണ് അന്ത്യം. കലാ കൂട്ടായ്മ സൂര്യയുടെ അമരക്കാരനും സംഗീത നാടക അക്കാദമി മുന്‍ അധ്യക്ഷനുമാണ്.
പാരമ്പര്യത്തിന്റെ മിഴിവുകള്‍ നഷ്ടപ്പെടുത്താതെ ശബ്ദവും വെളിച്ചവും കൊണ്ടു കാവ്യാത്മകമാകുന്ന അരങ്ങ് ആകര്‍ഷകമാക്കുന്നതില്‍ അദ്ദേഹം മികവു പ്രകടിപ്പിക്കുന്നു. മെക്കാനിക്കല്‍ എന്‍ജിനീയറിങ് ബിരുദധാരിയാണ്. ദീര്‍ഘകാലം ഐ എസ് ആര്‍ ഒ ഉദ്യോഗസ്ഥനായിരുന്നു. സീനിയര്‍ സയന്റിസ്‌റ് ആയാണ് വിരമിച്ചത്.
കേന്ദ്ര സംഗീത നാടക അക്കാദമി പുരസ്‌കാരം, കേരള സംഗീത നാടക അക്കാദമി ഫെല്ലോഷിപ്പ് ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. രചനയും സംവിധാനവും നിര്‍വഹിച്ച 'മേല്‍വിലാസം' എന്ന നാടകം നാനൂറിലേറെ വേദികളില്‍ അവതരിപ്പിച്ചിട്ടുണ്ട്. മേല്‍വിലാസം പിന്നീട് ചലച്ചിത്രമായപ്പോള്‍ തിരക്കഥ രചിച്ചതും സൂര്യ കൃഷ്ണമൂര്‍ത്തി തന്നെയാണ്. ഇരുപതില്‍പ്പരം രംഗാവതരണങ്ങളുടെ ശില്‍പിയായിരുന്നു. മേല്‍വിലാസം, എന്റെ രക്ഷകന്‍, ചായക്കടക്കഥകള്‍ (ആറ് നാടകങ്ങള്‍ അടങ്ങിയ പരമ്പര) എന്നിവയാണ് അദ്ദേഹം രചിച്ച മറ്റ് നാടകങ്ങള്‍. ഇതില്‍ ചായക്കടക്കഥകള്‍ ദൂരദര്‍ശനുവേണ്ടി ടെലിഫിലിമുകളാക്കി സംവിധാനം ചെയ്തിട്ടുമുണ്ട് അദ്ദേഹം.
 
Other News in this category

 
 




 
Close Window