Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 17th Sep 2024
 
 
UK Special
  Add your Comment comment
ബ്രിട്ടനിലെ തൊഴിലാളികള്‍ക്ക് നഷ്ടമായത് രണ്ടു ബില്യണ്‍ പൗണ്ടിന്റെ അവധിക്കാല വേതനം
reporter

ലണ്ടന്‍: സാധാരണ ജീവനക്കാര്‍ക്ക് 28 ദിവസത്തെ ശമ്പളത്തോടുകൂടിയ അവധിയ്ക്ക് അവകാശം ഉണ്ട് . എന്നാല്‍ പല ജീവനക്കാര്‍ക്കും ഇത് നിക്ഷേധിക്കപ്പെടുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 1.1 ദശലക്ഷം ജീവനക്കാര്‍ക്ക് അതായത് 25-ല്‍ ഒരാള്‍ക്ക് ശമ്പളത്തോടു കൂടിയുള്ള അവധി ലഭിക്കുന്നില്ല എന്ന് കണ്ടെത്തി. കുറഞ്ഞ വേതനം ലഭിക്കുന്ന തൊഴിലാളികളായ വെയിറ്റര്‍മാര്‍, കെയര്‍ വര്‍ക്കേഴ്‌സ് , കാറ്ററിംഗ് അസിസ്റ്റന്റുമാര്‍ എന്നിവരെയാണ് ഏറ്റവും കൂടുതല്‍ ഇത് ബാധിച്ചിരിക്കുന്നത്. ബ്രൈറ്റണില്‍ നടക്കുന്ന സമ്മേളനത്തിന് മുന്നോടിയായാണ് ട്രേഡ്‌സ് യൂണിയന്‍ കോണ്‍ഗ്രസ് വിവരം പുറത്ത് വിട്ടത്.

ഇതോടെ തൊഴിലാളികള്‍ക്ക് നഷ്ടമായത് രണ്ടു ബില്യണ്‍ പൗണ്ടിന്റെ അവധിക്കാല വേതനമാണ്. ട്രേഡ്‌സ് യൂണിയന്‍ കോണ്‍ഗ്രസിന്റെ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ഒരു ദശലക്ഷത്തിലധികം ജീവനക്കാര്‍ക്ക് ശമ്പളത്തോടുകൂടിയ അവധികള്‍ ലഭിക്കുന്നില്ലെന്ന് കണ്ടെത്തി. ഇത്തരം ജോലി ചെയ്യുന്നവര്‍ക്ക് മിനിമം വേതനം, വേജ് സ്ലിപ്പുകള്‍ എന്നിവ പോലുള്ള അടിസ്ഥാന അവകാശങ്ങളും പലപ്പോഴും നഷ്ടപ്പെടുന്നതായും പഠനത്തില്‍ കണ്ടെത്തി. തൊഴിലാളികളുടെ അവകാശങ്ങള്‍ ലംഘിക്കുന്ന കമ്പനികള്‍ക്ക് പിഴ ചുമത്താനായി ഒരു സംഘടന സ്ഥാപിക്കണമെന്നും ടിയുസി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. സര്‍ക്കാരും ട്രേഡ് യൂണിയനുകളും തമ്മിലുള്ള ചര്‍ച്ച നടക്കാനിരിക്കെയാണ് ടിയുസി റിപ്പോര്‍ട്ട് പുറത്ത് വിട്ടിരിക്കുന്നത്. തെരഞ്ഞെടുപ്പിന് മുമ്പ്, ലേബര്‍-അഫിലിയേറ്റഡ് യൂണിയനുകള്‍ കെയര്‍ സ്റ്റാര്‍മറോടുള്ള വിശ്വസ്തത അറിയിച്ചപ്പോഴും സര്‍ക്കാര്‍ തൊഴിലാളികളുടെ അവകാശ അജണ്ടയില്‍ നിന്ന് പിന്നോട്ട് പോകാനുള്ള സാധ്യതയെ കുറിച്ച് യുണൈറ്റ് ആശങ്ക പ്രകടിപ്പിച്ചിരുന്നു.

 
Other News in this category

 
 




 
Close Window