'ലണ്ടന്‍ ഓണം 2024' യുകെയിലെ ഓണാഘോഷ പരിപാടികള്‍ക്ക് മാറ്റുകൂട്ടി. നോര്‍ത്ത് വെസ്റ്റ് ദേശി ലണ്ടനേഴ്‌സ് യുവജന കൂട്ടായ്മ സംഗീത-ദൃശ്യ-കലാ-കായിക വിരുന്ന് ഒരുക്കി. 120 കലാകാരും 850-ഇല്‍ പരം ആസ്വാദകരും പങ്കെടുത്തു.
ഷെഫീല്‍ഡ്, മാന്‍സ്ഫീല്‍ഡ്, വാറ്റ്‌ഫോര്‍ഡ്, നോട്ടിങ്ഹാം, നോര്‍ത്താംപ്ടണ്‍, ഓക്സ്ഫോര്‍ഡ്, മില്‍ട്ടണ്‍ കീന്‍സ്, ക്രോളി, സൗത്താംപ്ടണ്‍, ബ്രൈറ്റന്‍, ബ്രിസ്റ്റോള്‍, ബിര്‍മിങ്ഹാം, കാര്‍ഡിഫ്, സൗത്തെന്‍ഡ്-ഓണ്‍-സീ എന്നിങ്ങനെ യു കെ യുടെ പല ഭാഗങ്ങളില്‍ നിന്ന് എത്തിയവര്‍ക്കായി സദ്യയും വടംവലി മത്സരവും സംഗീത വിരുന്നും ഒപ്പം ഒരുക്കി എന്‍ഡബ്ല്യുഡിഎല്‍.
'എന്‍ഡബ്ല്യുഡിഎല്‍ കുട്ടിശങ്കരന്‍' എന്ന പേരില്‍ ഏഴരഅടിയുള്ള ഒരു ഹോം മെയ്ഡ് ആന. എന്‍ഡബ്ല്യുഡിഎല്ലിന്റെ സ്വന്തം കലാകാരന്മാരുടെ മാസങ്ങളുടെ പരിശ്രമങ്ങള്‍ക്ക് ശേഷം കളത്തിലിറക്കിയ ലൈഫ് -സൈസ് കൊമ്പനാന മോഡല്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വലിയ ആകര്‍ഷണമായി. വയലിന്‍-ചെണ്ടമേളം ഫ്യൂഷന്‍ അകമ്പടിയില്‍ കുട്ടിശങ്കരന്‍ വേദിയിലേക്ക് പ്രദക്ഷിണമായി എത്തിയത് നാടിന്റെ പൂരം ഓര്‍മ്മകളെയും ഓണാനുഭവത്തോടൊപ്പം ഉണര്‍ത്തി.
ഓട്ടം തുള്ളല്‍, കഥകളി, മോഹിനിയാട്ടം, പല തരം ക്ലാസിക്കല്‍ നൃത്യനാട്യങ്ങള്‍ എന്നിവയോടൊപ്പം പുത്തന്‍ തലമുറയുടെ ചടുലതലകള്‍ നിറഞ്ഞ ആട്ടവും പാട്ടും ഫാഷന്‍ ഷോയും എല്ലാമായി ഓണത്തിന്റെ ഐതീഹ്യവും പുതുമകളും പുതു തലമുറയിലേക്ക് എത്തിക്കാനായതിന്റെ വിജയാഹ്‌ളാദത്തിലാണ് സംഘാടകര്‍ ഇപ്പോള്‍. |