ആഴ്ചയില്‍ 48 മണിക്കൂറില്‍ കൂടുതല്‍ ജോലി ചെയ്യിക്കരുതെന്നു നിയമം പാസാക്കാന്‍ ലേബര്‍ സര്‍ക്കാര്‍. നിശ്ചിത സമയത്തില്‍ കൂടുതല്‍ ജോലി ചെയ്യേണ്ടി വന്നാല്‍ തൊഴിലാളികള്‍ക്ക് നഷ്ടപരിഹാരം തേടാം. ജോലി ചെയ്യിക്കുന്നതായി തോന്നിയാല്‍ ജോലിക്കാര്‍ക്ക് മേധാവികള്‍ക്കെതിരെ നിയമനടപടി കൈക്കൊള്ളാം. ഡെപ്യൂട്ടി പ്രധാനമന്ത്രി ആഞ്ചെല റെയ്നറാണ് ഈ മാറ്റങ്ങള്‍ക്ക് മുന്നില്‍ നില്‍ക്കുന്നത്. എംപ്ലോയര്‍മാര്‍ക്ക് എതിരെ ക്ലെയിമുകള്‍ നടത്താന്‍ ജോലിക്കാര്‍ക്ക് കൂടി അവകാശങ്ങള്‍ നല്‍കാനാണ് മന്ത്രിമാരുടെ നയം. കമ്പനിയില്‍ നിന്നും ജോലി വിട്ടിറങ്ങിയാല്‍ പരാതി നല്‍കാനുള്ള സമയരപരിധി മൂന്നില്‍ നിന്നും ആറായി ഉയര്‍ത്താനും, ജോലിയില്‍ ഉള്ളപ്പോള്‍ തന്നെ പരാതിപ്പെടാനും പുതിയ നിയമം അനുമതി നല്‍കും.
യൂറോപ്യന്‍ വര്‍ക്കിംഗ് ടൈം നിര്‍ദ്ദേശങ്ങള്‍ ഉള്‍ക്കൊണ്ട് യുകെയില്‍ ഇത് നിയമമാക്കി മാറ്റാന്‍ മുന്‍ ലേബര്‍ ഗവണ്‍മെന്റ് ആലോചിച്ചിരുന്നു.
നിലവില്‍ കൗണ്‍സിലുകള്‍ക്കും, ഹെല്‍ത്ത് & സേഫ്റ്റി എക്സിക്യൂട്ടീവിനും ഈ നയങ്ങള്‍ നടപ്പാക്കാം, എന്നാല്‍ ട്രിബ്യൂണലുകളില്‍ ഇത് വിചാരണയ്ക്ക് എടുക്കുന്നില്ല. ഒക്ടോബറില്‍ ജോലിക്കാരുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ ലേബര്‍ പാക്കേജ് പ്രഖ്യാപിക്കുമ്പോള്‍ ഇതിലും മാറ്റം വരുത്താനാണ് നീക്കം. ആഴ്ചയില്‍ നാല് ദിവസം ജോലി ചെയ്യാന്‍ അനുമതി ചോദിക്കുന്നത് ഉള്‍പ്പെടെയുള്ളവ അവകാശങ്ങളുടെ ഭാഗമാണ്. |