ലണ്ടന്‍: ബിബിസി റേഡിയോ കേംബ്രിഡ്ജ്‌ഷെയര്‍ മേക്ക് എ ഡിഫറന്‍സ് അവാര്‍ഡിന് മലയാളി നഴ്‌സ് അര്‍ഹയായി. കൂത്താട്ടുകുളം സ്വദേശിനി റ്റിന്‍സി ജോസിനാണ് അവാര്‍ഡ് ലഭിച്ചിരിക്കുന്നത്. റ്റിന്‍സിയെ കൂടാതെ ലിന്‍ഡ ഹസ്‌കിസണ്‍, ഷൈല ബ്രൗണ്‍, ബിലാല്‍ അസ്ലം, വാരി റസ്സല്‍, വിക്കി ബേക്കര്‍, ജോര്‍ദാന്‍ ടില്‍, ലിസ എന്നിവര്‍ക്കാണ് വിവിദ വിഭാഗങ്ങളിലായി അവാര്‍ഡ് നല്‍കിയത് . പാര്‍ക്കിന്‍സണ്‍ രോഗത്തെ ധീരതയോടെ നേരിട്ടതിനും തുടര്‍ പ്രവര്‍ത്തങ്ങള്‍ക്കുമാണ് റ്റിന്‍സിയ്ക്ക് അവാര്‍ഡ് ലഭിച്ചത്. നേരത്തെ പാര്‍ക്കിന്‍സണ്‍ രോഗികള്‍ക്ക് വേണ്ടിയുള്ള റ്റിന്‍സിയുടെ പ്രവര്‍ത്തനങ്ങളെ കുറിച്ച് ബിബിസി വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. നോര്‍ഫോക്കിലെ ക്യൂന്‍ എലിസബത്ത് ഹോസ്പിറ്റല്‍ അക്യൂട്ട് മെഡിക്കല്‍ യൂണിറ്റില്‍ നേഴ്‌സ് ആണ് റ്റിന്‍സി ജോസ്.
2021 ഒക്ടോബര്‍ മുതല്‍ പാര്‍ക്കിന്‍സണ്‍ ഗ്രൂപ്പുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന എന്‍എച്ച്എസ്സിലെ ജീവനക്കാരുടെ ഗ്രൂപ്പിലെ സജീവ അംഗമാണ് റ്റിന്‍സി. കേരളത്തില്‍ കൂത്താട്ടുകുളത്തിന് അടുത്തുള്ള ഒലിയപ്പുറം കാരിക്കുന്നേല്‍ പരേതനായ ജോസഫിന്റെയും മാറിയകുട്ടിയുടെയും ഏഴുമക്കളില്‍ ഏറ്റവും ഇളയ മകളാണ് റ്റിന്‍സി . ഭര്‍ത്താവ് ബിനു ചാണ്ടി സെയില്‍സ് അസിസ്റ്റന്റ് ആയിട്ടാണ് ജോലി ചെയ്യുന്നത്. മാര്‍ഷ് ലാന്‍ഡ് ഹൈസ്‌കൂളില്‍ ഇയര്‍ 11 ന് പഠിക്കുന്ന അലക്‌സ് ബിനുവും സ്പാല്‍ഡിംഗ് ഗ്രാമര്‍ സ്‌കൂളില്‍ ഇയര്‍ 7-ല്‍ പഠിക്കുന്ന അലന്‍ ബിനുവും ആണ് ബിനു റ്റിന്‍സി ദമ്പതികളുടെ മക്കള്‍.