Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 04th Oct 2024
 
 
UK Special
  Add your Comment comment
യുകെ പാര്‍ലമെന്റിന് മുന്നില്‍ പാക്കിസ്ഥാനെതിരേ പ്രതിഷേധവുമായി ജമ്മുകാശ്മീര്‍ സ്വദേശികള്‍
reporter

ലണ്ടന്‍: യുകെ പാര്‍ലമെന്റിന് മുന്നില്‍ ഭീകരവിരുദ്ധ പ്രതിഷേധവുമായി ജമ്മുകശ്മീര്‍ സ്വദേശികള്‍. പാകിസ്താന്‍ ഭരണകൂടം ഭീകരവാദം സ്പോണ്‍സര്‍ ചെയ്യുന്നതിനെ അപലപിച്ചാണ് പ്രതിഷേധം സംഘടിപ്പിച്ചത്. പാകിസ്താന്‍ ഭീകരവാദം അവസാനിപ്പിക്കു. ജമ്മുകശ്മീരില്‍ നിരപരാധികളെ കൊലപ്പെടുത്തുന്നത് അവസാനിപ്പിക്കുക. പാക് ഭീകരവാദം അവസാനിപ്പിക്കാന്‍ ലോകം പ്രവര്‍ത്തിക്കണം എന്നിങ്ങനെയുള്ള ആവശ്യങ്ങളും പ്രതിഷേധക്കാര്‍ മുന്നോട്ടുവച്ചു. പാക് ഭരണകൂടം സ്പോണ്‍സര്‍ ചെയ്യുന്ന ഭീകരവാദം എന്നെഴുതിയ പ്ലക്കാര്‍ഡുകളും ബാനറുകളും ഉയര്‍ത്തിപ്പിടിച്ചായിരുന്നു പ്രതിഷേധം

ജമ്മുകശ്മീരില്‍ പാകിസ്താന്‍ ഭീകരതയെ ഭരണകൂട നയമായി ഉപയോഗിക്കുന്നു. പാകിസ്താനെതിരെ നിലപാട് സ്വീകരിക്കാന്‍ സ്ഥാപനങ്ങളും ശ്രദ്ധിക്കണമെന്ന് പ്രതിഷേധക്കാര്‍ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു. ജമ്മുകശ്മീരിലെ ജനങ്ങളുടെ ക്ഷേമത്തില്‍ കാര്യമായ പരഗണന നല്‍കാതെ മേഖലയിലെ സമാധാനവും പുരോഗതിയും വികസനവും തകര്‍ക്കുക എന്താണ് പാകിസ്താന്റെ അജണ്ടയെന്ന് ജമ്മുകശ്മീര്‍ പ്രവാസികള്‍ കുറ്റപ്പെടുത്തി.

പ്രതിഷേധത്തിനിടെ ഹിന്ദുസമൂഹത്തിലെ അംഗങ്ങള്‍ തങ്ങള്‍ അനുഭവിച്ച ക്രൂരതകളുടെ അനുഭവങ്ങള്‍ പങ്കുവച്ചു. പാകിസ്താന്റെ തീവ്രവാദം ഹിന്ദുക്കളെ പ്രത്യേകമായി ലക്ഷ്യമിടുന്നു. ഹിന്ദുതീര്‍ത്ഥാടനങ്ങളെയും ഇന്ത്യന്‍ സൈന്യത്തിനെയും ലക്ഷ്യമിടുന്നു. കശ്മീര്‍ വിഷയത്തില്‍ പാകിസ്താന്‍ നടത്തിയ പ്രചരണപരിപാടി യുകെ പാര്‍ലമെന്റില്‍ നടന്ന അതേ ദിവസമാണ് പ്രതിഷേധം സംഘടിപ്പിച്ചത്. ജമ്മുകശ്മീരിലെ യാഥാര്‍ത്ഥ്യങ്ങളെ അവഗണിച്ചാണ് പരിപാടി നടത്തിയതെന്ന് പ്രതിഷേധക്കാര്‍ പറയുന്നു. അന്താരാഷ്ട്ര നിയമത്തിന്റെ അടിസ്ഥാനമില്ലാതെ പ്രദേശത്തിന്റെ ചില ഭാഗങ്ങള്‍ അനധികൃതമായി കൈവശപ്പെടുത്തിയത് അടക്കം പ്രതിഷേധക്കാര്‍ ചൂണ്ടിക്കാട്ടിയ നിരവധി പ്രമുഖ സമുദായാംഗങ്ങള്‍ പ്രതിഷേധത്തെ അഭിസംബോധന ചെയ്തു.

 
Other News in this category

 
 




 
Close Window