Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 19th Sep 2024
 
 
UK Special
  Add your Comment comment
യുകെയില്‍ എത്തുന്ന മലയാളികളില്‍ ഭൂരിപക്ഷവും തട്ടിപ്പിന് ഇരയാകുന്നതായി കേംബ്രിഡ്ജ് മേയര്‍
reporter

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസത്തിനായി യുകെയില്‍ എത്തുന്ന മലയാളി ചെറുപ്പക്കാരില്‍ ഭൂരിഭാഗവും ഏജന്റുമാരുടെ തട്ടിപ്പിനിരയായി ചെറിയ ജോലി ചെയ്ത് ജീവിക്കുകയാണെന്ന് മലയാളിയായ കേംബ്രിജ് മേയര്‍ ബൈജു വര്‍ക്കി തിട്ടാല പറഞ്ഞു. വിദ്യാഭ്യാസത്തിനാണെങ്കിലും ജോലിക്കാണെങ്കിലും വേണ്ടത്ര പരിശോധനയില്ലാതെ കടക്കാന്‍ ശ്രമിക്കുന്നതിനാലാണ് ഇത്തരം തട്ടിപ്പുകള്‍ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഉയര്‍ന്ന വിദ്യാഭ്യാസം നേടിയവര്‍ പോലും കെയര്‍ ഹോമുകളിലെ ജോലി ചെയ്യുകയാണ്.

യൂറോപ്യന്‍ രാജ്യങ്ങളില്‍ കുടിയേറ്റക്കാര്‍ക്കെതിരേ വംശീയമായും മറ്റുമുള്ള അക്രമങ്ങള്‍ നിലവിലുണ്ടെങ്കിലും അതിനെതിരെ ശക്തമായ നടപടികളാണ് ഭരണകൂടം സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കോട്ടയം ആര്‍പ്പൂക്കര തിട്ടാല സ്വദേശിയാണ് ബൈജു വര്‍ക്കി തിട്ടാല. കഴിഞ്ഞ മേയിലാണ് കേംബ്രിജ് സിറ്റി കൗണ്‍സില്‍ മേയറായി ചുമതലയേറ്റത്. ഒരു വര്‍ഷമാണ് കാലാവധി. ലേബര്‍ പാര്‍ട്ടി അംഗമായ ഇദ്ദേഹം നേരത്തെ ഡപ്യൂട്ടി മേയറായിരുന്നു. ഭാര്യ ആന്‍സി തിട്ടാല കേംബ്രിജില്‍ നഴ്‌സിങ് ഹോം മാനേജരാണ്. വിദ്യാര്‍ഥികളായ അന്ന തിട്ടാല, അലന്‍ തിട്ടാല, അല്‍ഫോന്‍സ് തിട്ടാല എന്നിവരാണ് മക്കള്‍.

 
Other News in this category

 
 




 
Close Window