Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 19th Sep 2024
 
 
UK Special
  Add your Comment comment
ജൂനിയര്‍ ഡോക്ടര്‍മാരുടെ ശമ്പള തര്‍ക്കത്തിന് പരിഹാരം, 22 ശതമാനം ശമ്പള വര്‍ധന
reporter

ലണ്ടന്‍: മാസങ്ങള്‍ നീണ്ട സമര പരമ്പരകള്‍ക്കൊടുവില്‍ ജൂനിയര്‍ ഡോക്ടര്‍മാര്‍ ശമ്പള പരിഷ്‌കരണം അംഗീകരിച്ചു. 22 ശതമാനം ശമ്പള വര്‍ധനവാണ് ഇപ്പോള്‍ വരുത്തിയിരിക്കുന്നത്. രണ്ടു വര്‍ഷം കൊണ്ട് 22 ശതമാനം വര്‍ദ്ധനയെന്നതാണ് ധാരണയെങ്കിലും വരും വര്‍ഷത്തില്‍ പണപ്പെരുപ്പത്തിന് മുകളിലുള്ള വര്‍ദ്ധനവ് പ്രതീക്ഷിക്കുന്നുവെന്നും മാന്യമായ വേതനമില്ലെങ്കില്‍ ഇനിയും സമരത്തിനിറങ്ങുമെന്നും ഡോക്ടര്‍മാര്‍ പറയുന്നു.

ഈ 18 മാസത്തിനുള്ളില്‍ 11 തവണയാണ് ജൂനിയര്‍ ഡോക്ടര്‍മാര്‍ പണി മുടക്കിയത്. ഹെല്‍ത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിങ് ജൂലൈ അവസാനം നല്‍കിയ ഓഫര്‍ അംഗീകരിക്കുകയായിരുന്നു. ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷനിലെ 66 ശതമാനം അംഗങ്ങളാണ് സര്‍ക്കാര്‍ കൊണ്ടുവന്ന ശമ്പള വര്‍ദ്ധന അനുകൂലിച്ച് വോട്ടു ചെയ്തത്. ലേബര്‍ അധികാരത്തിലേറിയതിന് പിന്നാലെയാണ് പ്രഖ്യാപനം.

 
Other News in this category

 
 




 
Close Window