Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 19th Sep 2024
 
 
UK Special
  Add your Comment comment
കോവിഡ് തിരിച്ചടിയായി, സര്‍ക്കാരിന് 16 ബില്യണ്‍ പൗണ്ട് നഷ്ടം
reporter

ലണ്ടന്‍: കോവിഡിന് ശേഷം ആളുകള്‍ ജോലിക്ക് പോകാന്‍ മടിച്ചതോടെ സര്‍ക്കാര്‍ ഖജനാവിന് നഷ്ടം 16 ബില്യണ്‍ പൗണ്ട്. 16 വയസ്സോ അതിന് മുകളിലോ പ്രായമുള്ളവര്‍ കോവിഡ് പ്രതിസന്ധിക്ക് ശേഷം തൊഴിലുപേക്ഷിക്കുകയോ തൊഴില്‍ അന്വേഷിക്കാത്തവരോ ആയി എട്ടു ലക്ഷം പേര്‍ വരുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നു. രാജ്യം 2008 ല്‍ അനുഭവിച്ച സാമ്പത്തിക മാന്ദ്യത്തിന്റെ അവസ്ഥ പോലെ തൊഴില്‍ രംഗത്ത് അതേ തിരിച്ചടി നേരിടുകയാണ്. ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എംപ്ലോയ്മെന്റ് സ്റ്റഡീസിന്റെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. ഇവര്‍ തിരികെ ജോലിയില്‍ പ്രവേശിച്ചാല്‍ രാജ്യത്തിന് സമ്പദ് വ്യവസ്ഥയില്‍ 25 ബില്യണ്‍ പൗണ്ടിന്റെ വര്‍ദ്ധനവ് ഉണ്ടാകുമായിരുന്നു.

കോവിഡിന് ശേഷം പലരും തിരിച്ച് ജോലിക്ക് കയറുന്നില്ല. വിദ്യാഭ്യാസ കാലഘട്ടം കഴിഞ്ഞ് ഒരു ജോലി പോലും ചെയ്യാതിരിക്കുന്ന യുവാക്കളുടെ എണ്ണവും ഉയരുകയാണ്. ആരോഗ്യപ്രശ്നങ്ങളാണ് പലരും കാരണമായി പറയുന്നത്. പല രാജ്യങ്ങളും കോവിഡിന് ശേഷം സാമ്പത്തിക അടിത്തറ തിരിച്ചുപിടിക്കാനുള്ള നെട്ടോട്ടത്തിലാണ്. എന്നാല്‍ ബ്രിട്ടനില്‍ വ്യത്യസ്തമായ ഒരു രീതിയാണ് ജനം പിന്തുടരുന്നത്. രാജ്യത്തെ സമ്പദ് വ്യവസ്ഥയെ ബാധിക്കുന്നതിനാല്‍ തന്നെ യുവജനങ്ങളെ തൊഴിലിടത്തിലേക്ക് മടക്കി കൊണ്ടരേണ്ട അവസ്ഥയിലാണ് സര്‍ക്കാര്‍. ഇതിനായി മെച്ചപ്പെട്ട തൊഴില്‍ സാഹചര്യങ്ങളും ഒരുക്കേണ്ടതുണ്ട്. കൂടുതല്‍ കര്‍ശന വ്യവസ്ഥകള്‍ ഒഴിവാക്കി തൊഴില്‍ സൃഷ്ടിച്ച് പ്രശ്ന പരിഹാരത്തിനുള്ള ശ്രമത്തിലാണ് സര്‍ക്കാരും.

 
Other News in this category

 
 




 
Close Window